ഐഫോണ്‍ നിര്‍മാതാക്കള്‍ക്ക് രാജ്യത്ത് ഉൽപ്പാദനം തുടങ്ങാൻ അനുമതി.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, ലാവ, മൈക്രോമാക്‌സ്, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇലക്ട്രോണിക്‌സ്, ഇന്‍ഫോര്‍മേഷന്‍, ടെക് നോളജി മന്ത്രാലയം അംഗീകാരം നല്‍കിയത്.
ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായാണിത്. ഓഗസ്റ്റ് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ 20 കമ്പനികളാണ് അപേക്ഷ നല്‍കിയത്. ആഗോള കമ്പനികള്‍ 15,000 രൂപയ്ക്കുമുകളിലുള്ള ഫോണുകളാകും നിര്‍മിക്കുക. എന്നാല്‍ രാജ്യത്തെ കമ്പനികള്‍ക്ക് ഇത് ബാധകമല്ല.
സാംസങ്, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിങ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിദേശ കമ്പനികള്‍. ഇതില്‍ ഫോക്‌സ് കോണ്‍, ഹോന്‍ ഹായ്, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിനുവേണ്ടി ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചവയാണ്.
16 കമ്പനികളും ചേര്‍ന്ന് അഞ്ചുവര്‍ഷംകൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതികൂടി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്.
മൊത്തം ഉത്പാദനത്തില്‍ 60ശതമാനവും കയറ്റുമതി ചെയ്യാനാണ് പദ്ധതി. കയറ്റുമതിയിലൂടെ പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം 6.50 ലക്ഷം കോടി രൂപയാണ്.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

ജില്ലയിൽ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതൽ 9 വരെ

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇത്തവണത്തെ ഓണം വാരാഘോഷം സെപ്റ്റംബര്‍ 3 മുതൽ 9 വരെ ജില്ലയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. ജില്ലയിൽ ഓണാഘോഷത്തിന് സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ചര്‍ച്ച

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.