മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 49 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയെ തുടര്‍ന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പ്രദേശത്തെ ഒരു കച്ചവടക്കാരന് രോഗബാധയുണ്ടായ പശ്ചാത്തലത്തില്‍ ക്വാറന്റയിനില്‍ കഴിയുന്നവരുടെ 150 ഓളം പേരുടെ സ്രവം പരിശോധിച്ചതിലാണ് വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ 49 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ തവിഞ്ഞാല്‍ പഞ്ചായത്തിലെ 11 ,12 വാര്‍ഡുകളില്‍ പൊതുജനം ജാഗ്രത പാലിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ നിലവില്‍ സ്വയം നീരീക്ഷണത്തില്‍ കഴിഞ്ഞ് വന്നവരായതിനാല്‍ അമിതാശങ്കക്കിടയില്ലെന്നും സൂചനയുണ്ട്.
പ്രദേശത്തെ പലചരക്ക് കടയുടമയുടെ മകനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കടയുമായി പ്രദേശത്തെ ധാരളം ആളുകള്‍ സമ്പര്‍ക്കമുണ്ടായിരുന്നു. .തുടര്‍ന്ന് ഉടമയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടതോടെ പ്രദേശത്തെ ആളുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കൂടുതല്‍ രോഗികളെ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച കൂടുതല്‍ പേര്‍ക്കും രോഗ ലക്ഷണങ്ങളില്ല എന്നതും അല്‍പ്പം ആശങ്കയ്ക്ക് ഇട നല്‍കുന്നുണ്ട്. ഇന്ന് പരിശോധന ഉണ്ടായിരിക്കില്ല. നാളെ മറ്റുള്ളവരുടെ സ്രവ പരിശോധന നടത്തും. ആദ്യ ഘട്ടത്തില്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയവരും ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ പോസിറ്റീവ് ആയിട്ടുണ്ട്. നിലവില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 1107 പേരാണ് ചികില്‍സയിലുള്ളത്