തലക്കര ചന്തു കാടിന്റെ വീരപുത്രൻ: പി.കെ. കൃഷ്ണദാസ്.

പനമരം: തലക്കര ചന്തു കാടിന്റെ വീരപുത്രനാണെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാനും ഭാരതീയ ജനതാ പാർട്ടി ദേശീയ സമിതി അംഗവുമായ പി.കെ. കൃഷ്ണദാസ്. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ആസാദി കാ അമൃത മഹോത്സവ സമിതി, വയനാട് പൈതൃക പഠന കേന്ദ്രം, കേരള വനവാസി വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന തലക്കര ചന്തു അനുസ്മരണ സമ്മേളനം പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോരാട്ടത്തിന്റെ സർവ്വ സൈന്യാധിപൻ ആയിരുന്ന ചന്തു നാടന്റെ അഭിമാനമായിരുന്നു. ഇത്തരത്തിലുള്ള വീരയോദ്ധാക്കളുടെ സ്മരണ നാടിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് ചരിത്ര താളുകളിൽ സ്ഥാനം ലഭിച്ചില്ല. സ്വാതന്ത്ര്യാനന്തരവും അത് എഴുതി ചേർത്തതുമില്ല. പുതിയ തലമുറ ഇതൊന്നും പഠിക്കരുത് എന്ന് ചിലർ ശഠിച്ചു. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിഅഞ്ചാം വർഷവും അമ്പതാം വർഷവും സമുചിതമായി ആഘോഷിക്കുന്നത് അവർ വിസ്മരിച്ചു. എന്നാൽ ഇന്നത്തെ കേന്ദ്ര സർക്കാർ ഗോത്ര പോരാളിയായ ബിർസാ മുണ്ഡയുടെയും തലക്കര ചന്തുവിന്റെയും ചരിത്രം പൊടിതട്ടിയെടുത്ത് പഠന വിധേയമാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴശ്ശി രാജാവിന്റെയും തലക്കര ചന്തുവിന്റെയും എടച്ചന കുങ്കന്റെയും രാമൻ നമ്പിയുടെയും സ്മൃതി മന്ദിരങ്ങൾ ഉൾപ്പെടുത്തി തീർത്ഥാടക സർക്യൂട്ട് ആരംഭിക്കണമെന്നും. പനമരം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന് തലക്കര ചന്തുവിന്റെ പേര് നൽകണം എന്നും അദ്ദേഹം പറഞ്ഞു. വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ കെ.സി. പൈതൽ അധ്യക്ഷത വഹിച്ചു. വയനാട് പൈതൃക പഠനകേന്ദ്രം സെക്രട്ടറി വി.കെ. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വനവാസി വികാസകേന്ദ്രം ഛത്രാവാസ പ്രമുഖ് എ.കെ. ശ്രീധരൻ, സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ, വയനാട് പൈതൃക സംരക്ഷണ കർമ്മസമിതി അധ്യക്ഷൻ എ.വി. രാജേന്ദ്രപ്രസാദ്, എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ കേരള വനവാസി വികാസകേന്ദ്രം നൽകുന്ന മൂന്നാമത് വനമിത്ര സേവാ പുരസ്‌കാരം ചരിത്രഗ്രന്ഥകാരൻ വി.കെ സന്തോഷ് കുമാറിന് അഖില ഭാരതീയ ചത്രവാസ് പ്രമുഖ് എ.കെ. ശ്രീധരൻ നൽകി ആദരിച്ചു.
സി.കെ. ശങ്കരൻ സ്വാഗതവും എ.ഗണേശൻ നന്ദിയും പ്രകാശിപ്പിച്ചു

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *