തരിയോട് : സെന്റ് മേരിസ് യു പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പദ്ധതിയുടെയും(STEP) കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾ 2020 ലെ തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ കർഷകശ്രീ അവാർഡ് ജേതാവായ ജോഷി ഫ്രാൻസിസുമായി അഭിമുഖ സംഭാഷണം നടത്തി.കർഷകനെ സ്റ്റാഫ് സെക്രട്ടറി ഫാദർ സനീഷ് വടാശ്ശേരി പൊന്നാട അണിയിച്ചു . തുടർന്ന് സ്കൂൾ പച്ചക്കറി തോട്ട വിളവെടുപ്പ് നടത്തി .പ്രധാന അധ്യാപിക ജാൻസി ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റോസ ഏ.ജെ അധ്യാപകരായ മിനി ജോസഫ് , ഫിലോമിന , സ്മിത എന്നിവർ സംസാരിച്ചു.

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന