മീനാണെന്ന് കരുതി പൂച്ച വീട്ടിൽ കടിച്ചു കൊണ്ടുവന്ന വസ്‍തു കണ്ട് ഞെട്ടി വീട്ടുടമ്മ

ഒരുമാതിരിപ്പെട്ട എല്ലാവരുടെയും വീടുകളിൽ ഓമനിച്ചു വളർത്തുന്ന പൊന്നോമനകളായ മൃഗങ്ങൾ ഉണ്ടായിരിക്കും. ഈ കൂട്ടത്തിൽ പൂച്ചയ്ക്കും നായക്കും തന്നെയാണ് വീടുകളിൽ കൂടുതൽ പരിഗണന. പലപ്പോഴും ഇവ പുറത്തുനിന്നും പല സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുവരാറുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ നല്ല മുട്ടൻ പണി കിട്ടാൻ വേറൊന്നും വേണ്ട. കാരണം പൂമ്പാറ്റയും പല്ലിയും മുതൽ പാമ്പിനെ വരെ ഇവർ ഇങ്ങനെ കൊണ്ടുവരാം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞദിവസം ഒരു പൂച്ച തൻറെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി എന്ന് വേണം പറയാൻ. കാരണം പൂച്ച കടിച്ചു കൊണ്ടുവന്നത് ഒരു ചീങ്കണ്ണിയുടെ തലയാണ്.

അമേരിക്കയിലെ വിസ്കോൺസിനിൽ ആണ് സംഭവം. വീസ്ഹ്യൂഗൽ എന്നയാളുടെ പൂച്ചയാണ് ഇത്തരത്തിൽ ചീങ്കണ്ണിത്തല വീട്ടിൽ വലിച്ചുകൊണ്ടു വന്നത്. ബേൺഡ് ടോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തൻറെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ഏറെ പ്രയാസപ്പെട്ട് എന്തോ കടിച്ചു വലിച്ചു കൊണ്ടുവരുന്നത് കണ്ടാണ് വീസ്ഹ്യൂഗൽ ശ്രദ്ധിച്ചത്. ആദ്യം അതൊരു മത്സ്യമായിരിക്കുമെന്നാണ് താൻ കരുതിയതെങ്കിലും അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ചീങ്കണ്ണിയുടെ തലയാണെന്ന് തനിക്ക് മനസ്സിലായത് എന്നാണ് ഇവർ പറയുന്നത്.

എന്നാൽ, ഇത് എങ്ങനെയാണ് തൻറെ പൂച്ചക്കുട്ടിക്ക് കിട്ടിയത് എന്ന കാര്യം ഇവർക്ക് വ്യക്തമല്ല. ചീങ്കണ്ണിയുടെ തലയോട്ടിയുടെ ഒരു ഭാഗം ഭാഗികമായി നശിച്ചു പോയിരുന്നു. വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ ഇവർ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മൂന്നടി നീളമുള്ള ചീങ്കണ്ണിയുടെ തല ആയിരിക്കാനാണ് സാധ്യതയെന്നും കണ്ടെത്തി.

എന്നാൽ, വിസ്കോൺസിനിൽ ചീങ്കണ്ണികൾ ഉള്ളതായി ഇതുവരെയും ആരും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ആരെങ്കിലും വീട്ടിൽ വളർത്തിയ ചീങ്കണ്ണിയുടേതായിരിക്കാനാണ് സാധ്യത എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.