ഈ കേന്ദ്രപദ്ധതി കേരളം നടപ്പാക്കിയാൽ ഭൂമി വാങ്ങുമ്പോഴും, ഭാഗം വയ്ക്കുമ്പോഴും പതിനായിരങ്ങൾ ലാഭിക്കാം, ഇനി ആധാരം എഴുതേണ്ട, ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഓൺലൈനായി ചെയ്യാം

തിരുവനന്തപുരം: മുദ്രപ്പത്രവും ആധാരമെഴുത്തുകാരും ഇല്ലാതെ ഭൂവുടമയ്ക്ക് നേരിട്ട് ഓൺലൈനിൽ ഭൂമി രജിസ്‌ട്രേഷൻ നടത്താവുന്ന ലളിതമായ ഫോറം സമ്പ്രദായം (ടെംപ്ലേറ്റ്) വരുന്നു. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ജനസൗഹൃദ പദ്ധതി ജനുവരി 1ന് നടപ്പാക്കാൻ രജിസ്‌ട്രേഷൻ ഐ.ജി ഇമ്പശേഖരൻ ശുപാർശ നൽകിയെങ്കിലും വകുപ്പ് മന്ത്രി വി.എൻ.വാസവൻ അനുമതി നൽകിയിട്ടില്ല. കർണാടകയും മഹാരാഷ്ട്രയും ഇതു നടപ്പാക്കി. തമിഴ്നാട് കേന്ദ്രനിർദ്ദേശം അവഗണിച്ചു.

ഫോറം സമ്പ്രദായം അപ്രായോഗികമാണെന്നാണ് ആധാരമെഴുത്തുകാരുടെ നിലപാട്. തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നതിന് പുറമെ വലിയ തുക മുടക്കി ഭൂവുടമകൾ സ്വന്തമായി ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ പിഴവ് പറ്റിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും അവർ പറയുന്നു. ഫോറം സമ്പ്രദായത്തിനെതിരെ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷനും ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയനും ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കിയിരുന്നു.

ഫോറം സമ്പ്രദായം

വിലയാധാരം ധനനിശ്ചയം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങിയ രീതികൾക്കെല്ലാം പ്രത്യേക ഫോറം ഉണ്ടാവും. അത് പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ മതി. അക്ഷയ കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ വകുപ്പിന്റെ സൈറ്റിലൂടെയോ ചെയ്യാം. ഫോറത്തിൽ ഭൂവുടമയുടെയും ഭൂമി വാങ്ങുന്നവരുടെയും ഭൂമിയുടെയും വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തി രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചാൽ മതി. സംസ്ഥാനത്ത് ഇതിന്റെ അന്തിമ രൂപമായിട്ടില്ല.

എതിർവാദം

ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ രജിസ്‌ട്രേഷനുകൾക്ക് വസ്തുവിന്റെ കൂടുതൽ വിവരണങ്ങൾ വേണ്ടിവരും. ഫോറം സംവിധാനത്തിൽ ഇതിന് സൗകര്യമില്ലെന്നാണ് ആരോപണം. വസ്തുക്കളുടെ അതിർത്തി നിർണയത്തിൽ വഴികളുടെയും മറ്റും വിവരണം പ്രധാനമാണെങ്കിലും അതിനുള്ള സൗകര്യം ഇല്ലത്രേ. സ്റ്റാമ്പ് ഡ്യൂട്ടിക്കു പുറമെ കൈമാറ്റത്തുകയുടെ രണ്ടു ശതമാനമാണ് രജിസ്‌ട്രേഷൻ ഫീസ്. മുൻ പ്രമാണങ്ങളുടെ പരിശോധനയും വേണ്ടവിധം നടക്കില്ലത്രെ.

ആധാരം എഴുതേണ്ട കമ്പ്യൂട്ടറിൽ ചെയ്യാം

സംസ്ഥാനത്ത് 11,000 ആധാരമെഴുത്ത് ലൈസൻസികളും 40,000 സഹായികളുമുണ്ട്. മുദ്രപ്പത്രങ്ങൾ ഇല്ലാതാവുന്നതോടെ അവ വിൽക്കുന്ന വെണ്ടർമാരും ഒഴിവാകും. 1200 വെണ്ടർമാരാണ് സംസ്ഥാനത്തുള്ളത്. രണ്ടു ശതമാനമാണ് കമ്മീഷൻ. എല്ലാം ഓൺലൈനിലാവുന്ന കാലത്ത് ഒന്നും വിഷമമാവില്ല എന്നാണ് മറുവാദം. ആധാരമെഴുത്തുകാർക്കും വെണ്ടർമാർക്കും കമ്പ്യൂട്ടർ പരിജ്ഞാനം നേടിയാൽ പുതിയ ഫോറം സേവനം നൽകാവുന്നതേയുള്ളൂ.

ഫോറം സമ്പ്രദായം നടപ്പാക്കാനുള്ള ശുപാർശ കിട്ടിയിട്ടുണ്ട്. ആധാരമെഴുത്തുകാരുടെ സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ

വി.എൻ.വാസവൻ,
സഹകരണ രജിസ്‌ട്രേഷൻ മന്ത്രി

കൂടുതൽ വനിതാ തൊഴിലാളികൾ ഉള്ള ഒരു മേഖലയെ സാങ്കേതിക വിദ്യാവികസനത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാൻ അനുവദിക്കില്ല
എസ്.പുഷ്പലത,
ഡോക്യുമെന്റ് റൈറ്റേഴ്സ്
യൂണി. സംസ്ഥാന പ്രസിഡന്റ്പുതിയ സംവിധാനത്തിൽ ആധാരമെഴുത്ത് ഓഫീസുകളിലെ സ്ത്രീകളടക്കമുള്ളവരുടെ വരുമാനം നിലയ്ക്കും

കെ.ജി.ഇന്ദുകലാധരൻ,
ഡോക്യുമെന്റ് റൈറ്റേഴ്സ്
അസോ. സംസ്ഥാന പ്രസിഡന്റ്‌

ടെൻഡർ ക്ഷണിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലെ 34 അങ്കണവാടികളിലേക്ക് കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ കയറ്റി ഇറക്കി വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 23 വൈകിട്ട് മൂന്ന്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ സ്റ്റേഷനറി ഓഫീസിൽ ഉപയോഗ്യമല്ലാത്ത ടൈപ്പ് റൈറ്റർ, ഡ്യൂപ്ലിക്കേറ്റർ എന്നിവ ക്വട്ടേഷൻ ക്ഷണിച്ചു ലേലം ചെയ്യുന്നു. താല്പര്യമുള്ളവർ ജൂലൈ 30 ന് ഉച്ച 2.30 ന് മീനങ്ങാടി ജില്ലാ സ്റ്റേഷനറി ഓഫീസ് പരിസരത്ത് നടക്കുന്ന

പ്രവാസി കോൺഗ്രസ്‌ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പ്രവാസി കോൺഗ്രസ് ‌മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭ്യ മുഖ്യത്തിൽ മുൻ മുഖ്യ മന്ത്രി ചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചു.ഡി.സി.സി. ജന:സെക്രട്ടറി ബിനു തോമസ് അനുസ്മരണ യോഗം ഉദ്ഘാടന കർമ്മം നിർവഹിച്ചു. സുനിൽ മുട്ടിൽ സ്വാഗതം പറഞ്ഞ

സൗജന്യ വെബിനാർ

കണ്ണൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ അക്കൗണ്ടിംഗ് മേഖലകളിലെ ജോലി സാദ്ധ്യതകൾ, കോഴ്സുകൾ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവ അറിയുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ ജൂലായ് 21 ന് വൈകിട്ട് 7 ന്

വാർഡൻ നിയമനം

മാനന്തവാടിയിലെ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് വാർഡനെ നിയമിക്കുന്നു. എസ്എസ്എൽസിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 20 നും 50 നും ഇടയിൽ പ്രായമുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ

ആശ വർക്കർ നിയമനം

പുൽപള്ളി ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഏഴ് വാർഡുകളിലേക്ക് ആശ വർക്കറെ നിയമിക്കുന്നു. ഈ വാർഡുകളുടെ പരിധിയിലെ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വിവാഹിതരായിരിക്കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.