മാനന്തവാടി:വയനാട് മെഡിക്കൽ കോളേജിൽ നാഷണൽ സർവീസ് സ്കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ പുസ്തകത്തണൽ എന്നപേരിൽ ഓപ്പൺ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. നാഷണൽ സർവീസ് സ്കീം വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ എസ് മുഖ്യാതിഥി ആയിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജ് കെ വി രാജൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നഴ്സിംഗ് സൂപ്രണ്ട് ഭവാനി തരോൾ, എഴുത്തുകാരി ആയിഷ , എൻഎസ്എസ് വളണ്ടിയർ നവമി രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നാഷണൽ സർവീസ് സ്കീം മാനന്തവാടി ക്ലസ്റ്റർ കൺവീനർ കെ രവീന്ദ്രൻ സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി ജെ തോമസ് നന്ദിയും അർപ്പിച്ചു.എൻഎസ്എസ് മാനന്തവാടി ക്ലസ്റ്ററിലെ 12 യൂണിറ്റുകളിൽ നിന്നായി വളണ്ടിയർമാർ ശേഖരിച്ച 1200 പുസ്തകങ്ങൾ ഇനി മെഡിക്കൽ കോളേജിൽ രോഗികൾക്കും, സന്ദർശകർക്കും ജീവനക്കാർക്കും വായിക്കാം. പുസ്തകങ്ങൾ വയ്ക്കാനുള്ള നാല് റാക്കും എൻഎസ്എസ് ആശുപത്രിയിലേക്ക് നൽകി.

സൺസ്ക്രീൻ സ്കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം
ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.