വോളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വാതില്‍പ്പടി സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ ആദരിച്ചു. മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ഡെപ്യുട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാമില ജുനൈസ്, കെ. റഷീദ്, പി.എസ് ലിഷ, സാലി പൗലോസ്, ടോം ജോസ്, കെ.സി.യോഹന്നാന്‍, രാധാ രവീന്ദ്രന്‍, നഗര സഭ സെക്രട്ടറി കെ.എം സൈനുദ്ധീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. എം സജി തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ