കടം വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; ഉത്സവ സീസണിൽ വാങ്ങലുകൾ കൂടിയെന്ന് ആർബിഐ

ദില്ലി: രാജ്യത്തെ റീട്ടെയിൽ വായ്പാ വളർച്ചയിൽ വൻ വർദ്ധനവ്. ഉത്സവ സീസണിൽ കടമെടുപ്പ് കുത്തനെ കൂടി. കോവിഡ് കാലത്തിന് ശേഷം ഏറ്റവും ഉയർന്ന കടമെടുപ്പാണ് സെപ്റ്റംബറിൽ ഉണ്ടായതെന്ന് വ്യക്തമാക്കി ആർബിഐ. വാഹനങ്ങൾ, ഉപഭോക്തൃ സാധനങ്ങൾ, വീടുകൾ എന്നിവ വാങ്ങാനായാണ് വായ്പ കൂടുതലായും എടുത്തിരിക്കുന്നത്.

റീട്ടെയിൽ വായ്പകളുടെ ഭൂരിഭാഗവും ഭവന വായ്പകളാണ്. 2021 സെപ്റ്റംബർ 24നും 2022 സെപ്റ്റംബർ 23നും ഇടയിൽ ഭവന വായ്പ 16 ശതമാനം വർധിച്ച് 18.05 ട്രില്യൺ രൂപയായി എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വ്യക്തിഗത വായ്പകൾ 2022 സെപ്റ്റംബർ 23 നിടയിൽ 24.4 ശതമാനം വർധിച്ച് 9.73 ട്രില്യൺ രൂപയായി. വ്യക്തിഗത വായ്പ വിഭാഗത്തിൽ പ്രധാനമായും ഗാർഹിക ഉപഭോഗം, മെഡിക്കൽ ചെലവുകൾ, യാത്ര, വിവാഹം, മറ്റ് സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് വേണ്ടിയാണു വായ്പ എടുത്തിരിക്കുന്നത്. ഇങ്ങനെയുള്ള എല്ലാ ഉപവിഭാഗങ്ങളിലെയും വളർച്ച സെപ്തംബർ അവസാനത്തോടെ 37 ട്രില്യൺ രൂപയായി ഉയർന്നു.
രണ്ടര വർഷത്തിന് ശേഷം ജനങ്ങൾ ഉത്സവ സീസണിൽ കൂടുതൽ വാങ്ങലുകൾ നടത്തുകയാണ്. കോവിഡ് കാലത്ത് നടത്താൻ കഴിയാതിരുന്ന പല വാങ്ങലുകളും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഉത്സവ സീസണിനോട് അനുബന്ധിച്ച് ലഭിക്കുന്ന കിഴിവുകളും വാങ്ങലുകൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സിന്റെയും റീട്ടെയിൽ വിൽപ്പന ഗണ്യമായി മെച്ചപ്പെട്ടതായി ആർബിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ റീടൈൽ വായ്പയുടെ അതിവേഗ വളർച്ച ഉണ്ടായിക്കുകയാണെന്ന് ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.