കാക്കവയൽ:കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2030 വരെയുള്ള സമഗ്രമായ പദ്ധതി രൂപീകരണത്തിനു വേണ്ടി പിടിഎ , എം പി ടി എ ,എസ് എം സി , എസ് എസ് ജി , അധ്യാപകർ, അനധ്യാപകർ അധ്യാപക വിദ്യാർത്ഥികൾ എന്നിവർക്കുവേണ്ടി പ്രസ്ഥാര 2022 ശിൽപ്പശാല നടത്തി . കലാലയങ്ങളെ അടുത്തറിഞ്ഞു കൊണ്ട് പഠന മികവുകൾ കൈമാറുന്നതിനു വേണ്ടി നെല്ലാറച്ചാൽ ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ചായിരുന്നു ശിൽപ്പശാല നടത്തിയത് . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പി.ടി .എ പ്രസിഡന്റ് എൻ. റിയാസ് അധ്യക്ഷനായിരുന്നു. അമ്പലവയൽ ഗ്രാമ പഞ്ചായത്തംഗം ആമിന ,പിടിഎ വൈസ് പ്രസിഡന്റ് ബീന വിജയൻ , എസ്എംസി ചെയർമാൻ റോയ് ചാക്കോ , എംപിടിഎ പ്രസിഡന്റ് സുസിലി ചന്ദ്രൻ , പ്രിൻസിപ്പൾ ബിജു ടി.എം, ഡയറ്റ് സീനിയർ ലക്ചറർ സതീഷ് കുമാർ എം , ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.ഐ തോമസ് മാസ്റ്റർ, നെല്ലാറച്ചാൽ ഹൈസ്കൂൾ പ്രധാനാധ്യാപിക ഷീജ മാത്യു , ഹെഡ് മാസ്റ്റർ എം.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,