പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്ക്കൂൾ വാർഷിക ആഘോഷത്തിനായി സ്ക്കൂളും പരിസരവും ഒരുങ്ങി കഴിഞ്ഞു.ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച സ്ക്കൂളും പരിസരവും കാഴ്ച്ചക്കാരുടെ മിഴികൾക്ക് തിളക്കമേകി. പരിപാടികൾ അരങ്ങേറാനുള്ള സ്റ്റേജുകളും ഏവരെയും വരവേൽക്കാനായി ഒരുക്കം പൂർത്തിയാക്കി.ഡിസംബർ 22 വ്യാഴാഴ്ചയാണ് വാർഷിക ആഘോഷ പരിപാടി.കാണികൾക്ക് സംഗീത വിരുന്നൊരുക്കാനായി മാപ്പിളപ്പാട്ടിൻ്റെ അനുഗ്രഹീത ഗായകൻ സലീം കോടത്തൂരാണ് മുഖ്യാതിധിയായി എത്തുന്നത്. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി സിദ്ധീഖ്, ഡബ്ലു.എം.ഒ പ്രസിഡൻ്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ സാഹിബ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ