‘കിലോക്ക് 12 ലക്ഷം രൂപ’; ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത് ഈ അത്യപൂർവ ഔഷധത്തിന് വേണ്ടിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയത് അപൂർവ ഹിമാലയൻ ഔഷധമായ ‘കീഡ ജഡി’ (കോർഡിസെപ്സ്) ശേഖരിക്കുന്നതിന് വേണ്ടിയെന്ന് ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസിന്റെ (ഐപിസിഎസ്സി) റിപ്പോർട്ട്.

ചൈനയിലെ വിലകൂടിയ ഔഷധമാണ് കോർഡിസെപ്‌സ്. കാറ്റർപില്ലർ ഫംഗസ് അല്ലെങ്കിൽ ഹിമാലയൻ ഗോള്‍ഡ് എന്നും ഈ ചെടി അറിയപ്പെടുന്നെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. ചൈനയിലും നേപ്പാളിലും ഔഷധ സസ്യം ‘യാർസഗുംബ’ എന്നും ഇന്ത്യയിൽ ‘കീഡ ജഡി’ എന്നും അറിയപ്പെടുന്നു. കോർഡിസെപ്‌സ് അഥവാ കാറ്റർപില്ലർ ഫംഗസിന്റെ ശാസ്ത്രീയ നാമം ‘ഒഫിയോകോർഡിസെപ്‌സ് സിനെൻസിസ്’ എന്നാണ്.

കോർഡിസെപ്‌സ് സാധാരണയായി തെക്കുപടിഞ്ഞാറൻ ചൈനയിലെയും ഇന്ത്യൻ ഹിമാലയത്തിലെയും പീഠഭൂമിയുടെ ഉയർന്ന പ്രദേശത്താണ് കാണപ്പെടുന്നത്. ഐപിസിഎസ്സി റിപ്പോർട്ട് അനുസരിച്ച്, ഔഷധ സസ്യം തേടി ചൈനീസ് സൈനികർ അരുണാചൽ പ്രദേശിൽ അനധികൃതമായി പ്രവേശിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് കിലോയ്ക്ക് ഏകദേശം 10-12 ലക്ഷം രൂപയാണ് വില. 2022ൽ കോർഡിസെപ്‌സിന്റെ മാർക്കറ്റ് വില 1072.50 മില്യൺ യു.എസ് ഡോളറാണ്.

ചൈനയാണ് ഏറ്റവും വലിയ കയറ്റുമതിക്കരും ഉത്പാദകരും. ഐപിസിഎസ്സി റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോർഡിസെപ്സ് വിളവെടുപ്പ് ചൈനയിൽ കുറഞ്ഞു. വംശനാശ ഭീഷണിയും വിലക്കൂടുതലും കൊണ്ട് പ്രത്യേക പാസുള്ളവർക്ക് മാത്രമേ ഇത് ശേഖരിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഇന്ത്യയിൽ ഇതിന്റെ ഉത്പാദനം കുറഞ്ഞതുമില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിന് കാരണമായതെന്നാണ് റിപ്പോർട്ടില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയിൽ വൃക്ക തകരാറുകൾ മുതൽ വന്ധ്യതയടക്കമുള്ള എല്ലാ പ്രശ്‌നങ്ങൾക്കും കോർഡിസെപ്‌സാണ് മരുന്നായി ഉപയോഗിക്കുന്നത്.

ഗോസ്റ്റ് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങളുടെ ലാർവയുടെ ശരീരത്തിനകത്താണ് ഇവ വളരുന്നത്.ഈ പുഴുക്കളുടെ ശരീരത്തിലെ 99 ശതമാനം പോഷകവും ഉപയോഗിച്ചാണ് ഇവ വളരുന്നത്.വളർന്നു വലുതാകുമ്പോൾ ഈ പുഴുക്കളുടെ തല തകർത്ത് ഇവ പുറത്തേക്കു വരും.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും

മൗനം വെടിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍; ‘താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍’, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം

ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട്

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.