വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബോധവത്കരണങ്ങളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയതായി നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും കൊവിഡ് 19ന്‍റെ വരവോടെ തന്നെയാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും അടിസ്ഥാനപരമായി ആരോഗ്യം ശ്രദ്ധിക്കാത്തവരിലുമാണ് കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പെട്ടെന്ന് പ്രവേശിക്കുന്നത് എന്ന തിരിച്ചറിവ് മിക്കവരിലും ഇക്കാലയളവില്‍ ഉണ്ടായി.

ഫിറ്റ്നസ് സംബന്ധിച്ചും ഏറെ അവബോധം ആളുകള്‍ക്കിടയില്‍ ഈ വര്‍ഷങ്ങളിലുണ്ടായിട്ടുണ്ട്. അമിതവണ്ണം പല രോഗങ്ങള്‍ക്കുമുള്ള അനുകൂലസാഹചര്യമാണെന്ന തിരിച്ചറിവ് തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഡയറ്റ് അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ പേര്‍ ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ തയ്യാറായി.

മുകളില്‍ സൂചിപ്പിച്ചത് പോലെ ജീവിതീരിതികള്‍ മെച്ചപ്പെടുത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത് ഡയറ്റിന് തന്നെയാണ്. നാം എന്ത് കഴിക്കുന്നു/ കുടിക്കുന്നു എന്നതെല്ലാം തന്നെയാണ് ഒരളവ് വരെ നമ്മെ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഫലം കാണുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കാവുന്നവ തന്നെയാണ്.

ഒന്ന്…

മല്ലിയിട്ട വെള്ളമാണ് ഇതിലൊരു പാനീയം. രാത്രിയില്‍ ഒരു ഗ്ലാ് വെള്ളത്തില്‍ അല്‍പം മല്ലി ഇട്ടുവയ്ക്കുക. രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഈ വെള്ളം കുടിക്കാം.

രണ്ട്…

ജീരകവെള്ളമാണ് അടുത്തതായി ഇക്കൂട്ടത്തില്‍ വരുന്നത്. ഇത് പല വീടുകളിലും പതിവായി തയ്യാറാക്കുന്നത് തന്നെയാണ്. എന്നാല്‍ രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നതാണ് ഏറെ ഉചിതം.

മൂന്ന്…

പഴങ്ങളും വലിയ രീതിയില്‍ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. അത്തരത്തില്‍ സ്ട്രോബെറിയും ചെറുനാരങ്ങയും ചേര്‍ത്തുള്ളൊരു പാനീയമാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. സ്ട്രോബെറി മുറിച്ചതും ചെറുനാരങ്ങാനീരും ഒരു പാത്രത്തിലാക്കി മൂന്നോ നാലോ മണിക്കൂര്‍ നേരത്തേക്ക് വയ്ക്കുക. ശേഷമിത് ചേര്‍ത്ത വെള്ളം ദിവസത്തില്‍ പലപ്പോഴായി കഴിക്കാം.

നാല്…

കക്കിരിയും പുതിനയിലയും ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്തൊരു പാനീയമാണ് മറ്റൊന്ന്. കക്കിരി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും ചെറുനാരങ്ങാനീരും പുതിനയിലയും ഒന്നിച്ചൊരു പാത്രത്തില്‍ ആക്കി വെള്ളവും ചേര്‍ത്ത് മൂന്നോ നാലോ മണിക്കൂര്‍ വയ്ക്കുക. ശേഷം ഇത് അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാവുന്നതാണ്.

അഞ്ച്…

ആപ്പിളും കറുവപ്പട്ടയും ചേര്‍ത്തുള്ളൊരു പാനീയമാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. ആപ്പിള്‍ ചെറുതായി മുറിച്ച് ഇതിലേക്ക് ഒരു കഷ്ണം കറുവപ്പട്ടിയും ഇട്ട് വെള്ളം ചേര്‍ത്ത് അടച്ചുവയ്ക്കാം. കുറച്ച് മണിക്കൂറുകള്‍ അങ്ങനെ വച്ച ശേഷം ഇതിലെ വെള്ളം കുടിക്കാം.

കടുവകൾ കാടുവിടുന്നു; നാലുമാസത്തിനിടെ 10 കടുവകളെ പിടികൂടി

പുൽപള്ളി : കടുവ സംരക്ഷണപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിച്ച് കടുവകൾ കാടുവിടുന്നു. ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ 4 മാസത്തിനിടെ വനപാലകർ പിടികൂടിയത് 10 കടുവകളെ. മുൻപെങ്ങുമുണ്ടാവാത്ത ഒരുപ്രതിഭാസമാണിതെന്നു കടുവസംരക്ഷണ അതോറിറ്റിയും വിലയിരുത്തുന്നു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്! ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000

ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച്‌ ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം തുടങ്ങിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.