കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കുന്നില്ല എന്നത് വിഷാദരോഗത്തിന് കാരണമായി: ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.

കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്. എന്നാല്‍ ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവന്‍ സുരക്ഷിതമായെന്നും തുടര്‍ന്ന് അവിടെ മനഃശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാമെന്ന ആഗ്രഹത്തില്‍ കരീസ്മയുടെ അച്ഛനും അമ്മയും അവരെ നാട്ടിലേക്ക് എത്തിച്ചു. ചെന്നൈ സ്വദേശികളായ ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി ബെംഗ്‌ളൂറിലാണ് താമസിക്കുന്നത്. ഇവിടെയെത്തിയ ശേഷവും കരീസ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ ദിവസങ്ങളോളം ഇവര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. ശേഷം നവംബറിലാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ 19-ാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് മുടിയുണക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് കരീസ്മ പുറത്തിറങ്ങിയത്. ഏറെ നേരമായിട്ടും മകളെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മുകളില്‍ നിന്ന് താഴേക്ക് ചാടിയ വിവരം അറിയുന്നത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.

മാസങ്ങളോളം വിഷാദത്തോട് പോരാടിയ ശേഷം അത് അവളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തിയെന്നാണ് പൊലീസിന് കരീസ്മയുടെ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു സഹോദരന്‍ കൂടിയുണ്ട് കരീസ്മയ്ക്ക്. ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്‍ഡ്യ എന്നുള്ളതിനാല്‍ ഈ അടുത്ത കാലത്ത് മാനസികാരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും പ്രത്യേകിച്ച്‌ വിഷാദരോഗത്തെ കുറിച്ചും ഏറെ ചര്‍ചകളുയര്‍ന്ന് വന്നിരുന്നു. ഇക്കൂട്ടത്തില്‍ പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ അഥവാ പ്രസവത്തിന് ശേഷം സ്ത്രീകളെ ബാധിക്കുന്ന വിഷാദത്തെ കുറിച്ചും ഒരുപാട് ചര്‍ചകളുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത്തര അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഇതേക്കുറിച്ച്‌ വിശദമായി സംസാരിക്കുകയും ചെയ്ത സ്ത്രീകളും മനഃശാസ്ത്ര വിദഗ്ധരും ഏറെയാണ്.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും

മൗനം വെടിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍; ‘താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍’, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം

ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട്

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.