എടിഎമ്മില്‍ നിന്ന് പണം കിട്ടിയില്ലേ, ദിവസവും നൂറു രൂപ നഷ്ടപരിഹാരം ചോദിക്കാം…!

മുംബൈ: ഇപ്പോള്‍ എടിഎം മെഷിനുകള്‍ ഉപയോഗിക്കാത്തവര്‍ അധികമുണ്ടാകില്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ പണം കിട്ടാത്ത സാഹചര്യങ്ങളും നിരവധി. അതിലേറെ പുലിവാലു പിടിക്കുക, അക്കൗണ്ടില്‍ നിന്ന് പണം പോകുകയും അതു കൈയില്‍ കിട്ടാതെ വരികയും ചെയ്യുമ്പോഴാണ്. അക്കൗണ്ടില്‍ നിന്ന് പണം പോയ സന്ദേശം കിട്ടുന്നതോടെ നമ്മള്‍ പരിഭ്രാന്തരാകുകയും ചെയ്യും.

അക്കൗണ്ടില്‍ നിന്നു പോയ, കൈയില്‍ കിട്ടാത്ത കാശിന് ഇനി എന്തു ചെയ്യും? എടിഎം മെഷിനുകള്‍ ഇങ്ങനെ ചതിച്ചാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. കേന്ദ്രബാങ്കിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഈ പണം ഏഴു ദിവസം കഴിഞ്ഞിട്ടും സ്വന്തം അക്കൗണ്ടില്‍ തിരികെ എത്തിയില്ലെങ്കില്‍ ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനാണ്.

ചില്ലറയല്ല നഷ്ടപരിഹാരം, ദിവസവും നൂറു രൂപ വച്ചാണ് ബാങ്ക് ഉപഭോക്താവിന് നല്‍കേണ്ടത്.

ഇതിനായി എന്തു ചെയ്യണം?

പരാജയപ്പെട്ട എടിഎം വിനിയമത്തെ കുറിച്ച് ബാങ്കില്‍ പരാതി നല്‍കണം. പരാതി കിട്ടി ഏഴു ദിവസത്തിന് അകം പരിഹരിക്കണം. ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ നിക്ഷേപിക്കണം

ഏഴു ദിവസത്തിനു ശേഷവും പരാതിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ദിവസവും നൂറു രൂപ വച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.

വിനിമയം നടത്തി 30 ദിവസത്തിനുള്ളില്‍ പരാതി നല്‍കണം. അല്ലാത്ത പരാതികള്‍ പരിഗണിക്കില്ല.

അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ ആണ് പരാതി നല്‍കേണ്ടത്. 30 ദിവസവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിങ് ഒംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ബിഐ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം വഴി പരാതിയും നല്‍കാം

പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം. വിഷയം ബോധിപ്പിക്കുകയും ചെയ്യാം. പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ബാങ്കില്‍ പരാതി നല്‍കേണ്ടതുള്ളൂ.

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം; അരി ലഭിക്കുക 24,77,337 കുട്ടികൾക്ക്; സപ്ലൈക്കോയ്ക്ക് ചുമതല നൽകി..!

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് അരി ലഭിക്കുക. വിദ്യാർഥികൾക്കുള്ള അരി സിവിൽ

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കാപ്പിക്ക് ഒപ്പം ഈ അസുഖങ്ങളുടെ മരുന്ന് കഴിക്കരുത് പണികിട്ടും

ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍

വാക്‌സ് ചെയ്തതിന് ശേഷം കാലില്‍ ചുവന്ന കുത്തുകള്‍ വരാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സിനെ നിസാരമാക്കരുത്‌

വാക്‌സ് അല്ലെങ്കില്‍ ഷേവ് ചെയ്തതിന് ശേഷം കാലിലെ ചര്‍മത്തിന് പുറത്ത് ചുവന്നതോ കറുത്തതോ ആയ കുത്തുകള്‍ പോലെ കാണപ്പെടാറുണ്ടോ? സ്‌ട്രോബെറി ലെഗ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു. ഷേവിങ്ങാണ്

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.