മാനന്തവാടി: കൊവിഡ് 19 മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന പോലീസ് ഡിജിപിയുടെ കോവിഡ് വാരിയര്‍ അംഗീകാരം ജില്ലയില്‍ ലഭിച്ചത് മാനന്തവാടി എസ്എച്ച്ഒ എം.എം അബ്ദുള്‍ കരീമിന് . മാനന്തവാടി പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ സ്റ്റേഷന്‍ അടച്ചിടുകയും ഇദ്ദേഹം ഉള്‍പ്പെടെ എല്ലാ പോലീസുകാരും നിരീക്ഷണത്തില്‍ പോവുകയും ചെയ്തിരുന്നു. പ്രതിസന്ധികളെ ധീരതയോടെ നേരിട്ട് വീണ്ടും എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. രോഗ മുക്തരായി തിരികെ എത്തിയവര്‍ക്ക് സ്റ്റേഷനില്‍ ഊഷ്മളമായ സ്വീകരണം ആയിരുന്നു ഒരുക്കിയിരുന്നത്. 2005 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്ഐയായാണ് ജോലിയില്‍ പ്രവേശിച്ചത്. ക്രൈംബ്രാഞ്ചില്‍ ഉള്‍പ്പെടെ ജോലി ചെയ്തപ്പോള്‍ നിരവധി കേസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അബ്ദുള്‍ കരീം സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ വൈറലായിരുന്നു. 2020 ജനുവരിയിലാണ് മാനന്തവാടിയില്‍ ഇന്‍സ്‌പെക്ടറായി ചുമതലയേറ്റത്. 2018ല്‍ പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശിയാണ്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഭാര്യ ഷജ്‌ന കരീം. ഏക മകന്‍ മിഹറാജ് .

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍
 
								 
															 
															 
															 
															






