ആ പ്രതീക്ഷ വേണ്ട; വിജയ് മല്യയെ ഇന്ത്യയ്ക്ക് നല്‍കാനാകില്ലെന്ന് ബ്രിട്ടൻ.

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ശതകോടികളുടെ വായ്പയെടുത്തു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാനാവില്ലെന്ന് ബ്രിട്ടന്‍. കേസുമായി ബന്ധപ്പെട്ട ‘രഹസ്യ നിയമ പ്രശ്‌നം’ പരിഹരിക്കും വരെ മല്യയെ നല്‍കാനാവില്ല എന്നാണ് ബ്രിട്ടന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്.

തന്നെ തിരിച്ചയക്കാന്‍ അനുവദിച്ചുള്ള കോടതി വിധിക്കെതിരെ നേരത്തെ മല്യ ബ്രിട്ടീഷ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു എങ്കിലും കോടതി അത് പരിഗണിച്ചിരുന്നില്ല. ഇതിനു ശേഷം മദ്യവ്യവസായിയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യ. ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്ത പറഞ്ഞു. കേസില്‍ ഇന്ത്യ കക്ഷിയല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അപ്പീല്‍ തള്ളിയ ശേഷം യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ മൂന്നാം വകുപ്പു പ്രകാരം മല്യ യുകെയില്‍ അഭയം ചോദിച്ചിരുന്നു. 2018ലാണ് ബ്രിട്ടീഷ് ഹൈക്കോടതി മല്യയെ തിരിച്ചയക്കാമെന്ന് ഉത്തരവിട്ടിരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഇതിനെതിരെയുള്ള അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത ശേഷം അതു തിരിച്ചടക്കാതെ മല്യ മുങ്ങുകയായിരുന്നു. 2016 മാര്‍ച്ചിനാണ് മല്യ ഇന്ത്യ വിട്ടത്.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

റണ്‍ ഫോര്‍ യൂണിറ്റി-ജില്ലയിലുടനീളം കൂട്ടയോട്ടം സംഘടിപ്പിച്ച് വയനാട് പോലീസ്

കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (രാഷ്ട്രീയ ഏകതാ ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കല്‍പ്പറ്റ ടൗണില്‍ നടന്ന ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരക്കമല കോഫി മിൽ, വേലുക്കരകുന്ന് പ്രദേശങ്ങളിൽ നാളെ (നവംബർ 1) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ

സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്തായി തരിയോട്

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി

പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവം; മന്ത്രി കെ. രാജൻ

മാനന്തവാടി:സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവാനുഭവമെന്ന് റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. മാനന്തവാടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ

പോക്സോ;പ്രതിക്ക് തടവും പിഴയും

തൊണ്ടർനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 11 വർഷത്തെ തടവും 100000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.