വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ; കൂടുതൽ അറിയാം…

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പർ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്. രാജ്യത്ത് വാഹനം ഏതു നിലയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണു വിവിധ നിറത്തിലുള്ള നമ്പർപ്ലേറ്റുകൾ നൽകിയിരിക്കുന്നത്. എന്നാൽ പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റ് വാഹനത്തിൽ ഉപയോഗിച്ചിരുക്കുന്ന ഇന്ധനത്തെ സൂചിപ്പിക്കുന്നു. വൈദ്യുത വാഹനങ്ങൾക്കാണ് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 10 തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. വെളുത്ത ബോർഡിൽ കറുപ്പു നിറത്തിലുള്ള എഴുത്തുകൾ സ്വകാര്യ യാത്രാ വാഹനങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ ബാക്ക്ഗ്രൗണ്ടിലുള്ള കറുത്ത എഴുത്ത് ടാക്സി, വാണിജ്യ വാഹനങ്ങളുടേതാണ്. പച്ച ബോർഡിലെ മഞ്ഞ അക്ഷരങ്ങൾ വൈദ്യുതി ഉപയോഗിച്ചുള്ള ട്രാൻസ്പോർട്ട് ടാക്സി വാഹനങ്ങളുടെയും പച്ച ബാക്ക് ഗ്രൗണ്ടിലെ വെളുത്ത അക്കങ്ങൾ പ്രൈവറ്റ്–ട്രാൻസ്പോർട്ട് വൈദ്യുത വാഹനങ്ങളെയും സൂചിപ്പിക്കുന്നു. 2018 ഓഗസ്റ്റിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്.

താൽക്കാലിക റജിസ്ട്രേഷന്പേപ്പർ പ്രിന്റ് ഇല്ല

പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന താൽക്കാലിക രജിസ്ട്രേഷനു സ്റ്റിക്കർ ഒട്ടിക്കുന്ന പരിപാടി ഇനിയില്ല. പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾക്കു പകരം കളർ കോഡ് നമ്പർ പ്ലേറ്റുകളാണ് ലഭിക്കുക. മഞ്ഞ ബാക്ക്ഗ്രൗണ്ടിൽ ചുവന്ന അക്കങ്ങളുള്ള നമ്പർ പ്ലേറ്റുകളാണ് താൽക്കാലിക റജിസ്ട്രേഷന് ഉപയോഗിക്കേണ്ടത്. വാഹന ഡീലർമാർക്ക് ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ വെളുത്ത അക്കങ്ങളുള്ള നമ്പർപ്ലേറ്റും റെന്റൽ വാഹനങ്ങൾക്കു കറുപ്പിൽ മ‍ഞ്ഞ അക്കങ്ങളുള്ള നമ്പർ പ്ലേറ്റുമാണ് ഉണ്ടാകുക. രാഷ്ട്രപതി, ഗവർണർ എന്നിവരുടെ വാഹനങ്ങൾക്കു രാജ്യത്തിന്റെ ഔദ്യോഗികമുദ്രയുള്ള ചുവപ്പ് നമ്പർ പ്ലേറ്റും കോൺസുലേറ്റ്, ഡിപ്ലോമാറ്റിക് വാഹനങ്ങൾക്കു നീല നമ്പർ പ്ലേറ്റുമാണ് ഉപയോഗിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വാഹനങ്ങൾക്കും പ്രത്യേക നമ്പർ പ്ലേറ്റ് ഉണ്ട്.

വാഹനതട്ടിപ്പുകൾ തടയാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. 2019 ഏപ്രിൽ മുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിസുരക്ഷാ നമ്പർ പ്ലേറ്റും (High-security number plate) ഗ്ലാസിൽ ഒട്ടിക്കാനുള്ള തേർഡ് റജിസ്ട്രേഷൻ മാർക്കും വാഹന നിർമാതാക്കൾ നിയോഗിച്ച ഡീലർമാരാണ് ഘടിപ്പിച്ചു നൽകുക. പ്ലേറ്റ് ഘടിപ്പിച്ചശേഷം ആ ഡേറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർടി ഓഫിസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പ്രിന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക ചാർജ് ഈടാക്കുന്നില്ല.

number-plate-color-code
അതിസുരക്ഷാ നമ്പർ പ്ലേറ്റ്

ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ. ടെസ്റ്റിങ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസാക്കിയതും AIS:159:2019 പ്രകാരം നിർമിച്ചവയുമാണിവ. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ എംബോസ്ഡ് (embossed) ബോർഡറും ഉണ്ട്. വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നതു തടയാനായി 20 x 20 എംഎം സൈസിലുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതു ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമിൽ നീല നിറത്തിൽ അശോകചക്രം ഉണ്ട്.

പ്ലേറ്റുകൾക്ക് 5 വർഷം ഗാരന്റി നൽകുന്നുണ്ട്. ഇടതു ഭാഗത്തു താഴെയായി 10 അക്ക ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ ഇന്ത്യ എന്ന് 450 ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്. പ്ലേറ്റിൽ ഇടതുഭാഗത്തു നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്തവിധവും ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്തവിധവും സ്നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.