വാകേരി: വ്യാപാരി വ്യവസായി ഏകോപന സമിതി വാകേരി യൂണിറ്റിൻ്റെ കുടുംബ സംഗമവും. ജില്ലാ സംസ്ഥാന നേതാക്കളെ ആദരിക്കലും വാകേരി ക്രസൻ്റ് സ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് തനി നാടൻ തനിമ ഫുഡ് പ്രൊഡക്ടിൻ്റെ പരസ്യ ചിത്രത്തിൻ്റെ പ്രകാശനവും യൂണിറ്റ് സമ്മേളനം ഉദ്ഘാടനവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗ്ഗീസ് നടത്തി.
യൂണിറ്റ് പ്രസിഡണ്ട് കെ.ആർ ഷാജി അധ്യക്ഷനായിരുന്നു.യൂണിറ്റ് സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി സി.പി. മുനീർ,ജില്ലാ ട്രഷറർ ഹൈദ്രു ഇലമ്പിക്കാട്, വനിത വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ ശിവദാസ്,സംസ്ഥാന വൈസ് പ്രസിഡണ്ട് സിജിത്ത് ജയപ്രകാശ് , എന്നിവർ ആശംസയും ജോസഫ് കെ.വി. നന്ദിയും പറഞ്ഞു.
ഒ.വി. വർഗ്ഗീസ്, ഹൈദ്രു ഇലമ്പിക്കാട്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, കെ.ആർ. ഷാജി,ബിജു തനിമ എന്നിവർക്ക് യൂണിറ്റിൻ്റെ മെമൻ്റോയും തനി നാടൻ തനിമയുടെ വക ഗിഫ്റ്റും നൽകി ആദരിച്ചു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല