വെള്ളമുണ്ടഃ ഭാരതീയ ചികിത്സ വകുപ്പ് ആയുഷ് ഗ്രാമവും മൊതക്കര ഗവ.എൽ.പി സ്കൂളും സംയുക്തമായി ചേർന്ന് മക്കളോടൊപ്പം പരിപാടിയുടെ ഭാഗമായി നാല് സെന്റ് കോളനിയിൽ ആയുർവേദ
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ഡോ.എബി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ എം.മണികണ്ഠൻ,എൻ വിനീത,കെ.ഡി രവീന്ദ്രൻ,ഡോ.സിജോ,സൗമ്യ.എ.എസ്,ബിപിൻ പി,പ്രേമലത കെ.പി,ആശ മോൾ കെ,ദിനിപ,അക്ഷയ,സുമ തുടങ്ങിയവർ സംസാരിച്ചു

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936