കുറ്റാലത്ത് നാലുവയസുകാരി ഒഴുക്കില്‍പ്പെട്ടു; ഒഴുകിനീങ്ങിയ കുഞ്ഞിനെ കോരിയെടുത്ത് രക്ഷകനായത് തൂത്തുക്കുടി സ്വദേശി: വിശദാംശങ്ങൾ വായിക്കാം.

തെങ്കാശി: കുറ്റാലത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാലുവയസുകാരിയെ കോരിയെടുത്ത് സഞ്ചാരി. വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ കുഞ്ഞിന് രക്ഷകനായത് തൂത്തുക്കുടി സ്വദേശിയായ സഞ്ചാരി ആണ്. കുറ്റാലത്ത് കുളിക്കുന്നതിനിടെ ആണ് നാല് അവയസുകാരി ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്താണ് സംഭവം. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകള്‍ ഹരിണി(4) ആണ് ഒഴിക്കല്‍പ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
രണ്ട് കുട്ടികളുമായി കുറ്റാലത്ത് എത്തിയതായിരുന്നു നവനീത് കൃഷ്ണനും ഭാര്യയും. പ്രധാന വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ കുട്ടികള്‍ക്കു കുളിക്കാനുള്ള സ്ഥലത്ത് രണ്ട് കുട്ടികളേയും ആക്കിയിട്ട് ഭര്‍ത്താവും ഭാര്യയും വെള്ളച്ചാട്ടത്തിലേക്കു പോയി. കുട്ടികള്‍ കുളിക്കുന്നതിനിടെ നല്ല ഒഴുക്കുള്ള സ്ഥലത്തേക്ക് എത്തിപ്പെട്ടു. ഇവിടെനിന്നും കാല്‍വഴുതി ഹരിണി താഴേയ്ക്കു ഒഴുകുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കുറ്റാലം ഭാഗത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ ശക്തമായ ഒഴുക്കാണ് ഇവിടെ ഉണ്ടായിരുന്നത്. കുട്ടി ഒഴുകുന്നതു കണ്ട് കുളിക്കാനെത്തിയവര്‍ ബഹളം വച്ചതോടെ സമീപത്തു നിന്ന തൂത്തുക്കുടി സ്വദേശിയായ വിജയകുമാര്‍ സാഹസികമായി താഴേക്കെത്തി കുട്ടിയെ രക്ഷിച്ചു. മുഖത്ത് ചെറിയ പരുക്കേറ്റ ഹരിണിയെ തെങ്കാശി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി ആശപത്രിയില്‍ നിന്നും വിട്ടെങ്കിലും, കുട്ടി ഭയം വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു.
നല്ല ഒഴുക്കുള്ള സ്ഥലങ്ങളില്‍ കുട്ടികളെ തനിച്ചാക്കിയിട്ടു പോകരുതെന്ന് തമിഴ്നാട് പൊലീസിന്റെ അറിയിപ്പ് ഉള്ളതാണ്. ഒഴുക്ക് കൂടുതലായി ഉള്ളപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം മാത്രമേ കുട്ടികളെയും കുളിക്കാന്‍ അനുവദിക്കാറുള്ളൂ. അതേസമയം, ആഴം കുറഞ്ഞ സ്ഥലമെന്നു കരുതിയാണ് ഹരിണിയെ ഇവിടെ കുളിക്കാന്‍ വിട്ടതെന്നാണ് മാതാപിതാക്കളുടെ ഭാഷ്യം.

കുറ്റാലത്ത് 5 മാസം മുന്‍പ് ഒഴുക്കില്‍പ്പെട്ട് ഒരു വനിത മരിച്ചിരുന്നു. അന്ന് മൂന്നു പേരാണ് ഒഴുക്കില്‍പ്പെട്ടതെങ്കിലും മറ്റു രണ്ടു പേരെ നാട്ടുകാര്‍ രക്ഷിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടതോടെ ഒഴുകിപ്പോവുകയായിരുന്നു. അതിനുശേഷം 5 ദിവസം കുറ്റാലത്തെ വെള്ളച്ചാട്ടങ്ങളെല്ലാം അടച്ചിട്ടിരുന്നു.കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് തെങ്കാശി ജില്ലയിലെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവിടങ്ങള്‍.

പൊതുവെ അപകടരഹിതമായ ഇവിടെ ഒഴുക്കില്‍പ്പെടുന്നത് നിത്യ സംഭവമാണ്. പഴയ കുറ്റാലത്ത് ആണ് ഒഴുക്കില്‍പ്പെടാന്‍ സാധ്യതയുള്ള സ്ഥലം. സാഹസിക കുളികളില്‍ ഏര്‍പ്പെട്ടാല്‍ അപകടം ഉറപ്പാണ്. വഴുക്കലുള്ള പാറയാണ് ഈ ഭാഗങ്ങളിലുള്ളത്.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.