കാക്കവയൽ : നാഷണൽ സർവീസ് സ്കീമിന്റെ ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് കപ്പ് പ്രവചനവും മറ്റു വഴികളിലൂടെയും കണ്ടെത്തിയ പണം സ്വരൂപിച്ച് തയ്യാറാക്കിയ പെട്ടിക്കട വീട്ടമ്മയ്ക്ക് നൽകി കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥികളെ മന്ത്രിയും മറ്റു പ്രമുഖരും അഭിനന്ദിച്ചു.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936