മീനങ്ങാടി സെക്ഷൻ പരിധിയിൽ
മൂന്നാനക്കുഴി, കോളേരി
ഭാഗങ്ങളിൽ എച്ച്.റ്റി മെയ്ന്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ (തിങ്കൾ ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ മൂന്നാനക്കുഴി, സൊസൈറ്റി കവല, കോളേരി ഭാഗങ്ങളിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.