തിരുവനന്തപുരം : മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം അടുക്കുന്നു. ക്ലാസ് മുറികൾക്കൊപ്പം പഠനാന്തരീക്ഷവും ഹൈടെക് ആക്കി മാറ്റിയാണ് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള ആദ്യസംസ്ഥാനമെന്ന പദവിയിലേക്ക് കേരളം ചുവടു വെക്കുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സ്ഥാപിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്, അതിനനുസൃതമായി നമ്മുടെ അധ്യാപനരീതികളിലും ആവശ്യമായ മാറ്റം സാധ്യമാക്കി. ഡിജിറ്റൽ പഠനം എളുപ്പമാക്കാൻ ‘സമഗ്ര’ ഡിജിറ്റൽ പഠന വിഭവപോർട്ടലിന് രൂപം നൽകിയിട്ടുണ്ട്. ഈ വിഭവപോർട്ടലിലൂടെ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കാം.
ഇതിനായി അധ്യാപകർക്ക് ഓൺലൈനായി പരിശീലനവും നൽകി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പഠനം വേഗത്തിൽ നടപ്പിലാക്കാനും സംസ്ഥാനത്തിനായി. സർക്കാരിനൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും കൈകോർത്തതാണ് കാലത്തിനനുസരിച്ച് മാറ്റം സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്