മാനന്തവാടി : ഫ്രറ്റേണിറ്റി മൂവ്മെന്റ് മാനന്തവാടി പ്രഥമ മണ്ഡലം കൺവെൻഷൻ വീഡിയോ കോൺഫറൻസ് വഴി നടന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നജ്‌ദാ റൈഹാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നീതിനിഷേധ സമൂഹത്തിൽ ഫാഷിസത്തെ ജനാധിപത്യം കൊണ്ട് തന്നെ തകർക്കും എന്നും വ്യക്തമാക്കി.
വയനാട് ജില്ലാ പ്രസിഡന്റ് ലത്തീഫ് പി. എച് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം സാബിർ അഹ്‌സൻ സംഘടന ക്യാമ്പയിൻ വിശദീകരണം നടത്തി.
മണ്ഡലം റിപ്പോർട്ട് അവതരണം അസിസ്റ്റന്റ് കൺവീനർ അമീന മുഹ്സിൻ നിർവഹിച്ചു. കൺവീനർ മുഹമ്മദ് ശക്കീബ് സ്വാഗതവും മഹറൂഫ് സി വി നന്ദിയും പറഞ്ഞു.