കുപ്പാടിത്തറ: കുപ്പാടിത്തറ എസ്.എ.എൽ.പി സ്ക്കൂളിൽ എൻ്റെ വിദ്യാലയം ഹൈടക്ക് പ്രഖ്യാപനം നടത്തി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 5 ലാപ്ടോപ്പും 2 പ്രൊജക്ടറും കൂടാതെ ബഹു. സി.കെ ശശീന്ദ്രൻ എം.എൽ എ യുടെ എംഎൽഎ എസ്ഡിഎഫ് ഫണ്ടിൽ നിന്നും 4 ലാപ്ടോപ്പും ലഭിച്ചു.ഇവ ഉൾപ്പെടുത്തിയാണ് ലാബ് സജ്ജീകരിച്ചത്.പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡണ്ട് സതീഷ് കുമാർ എം.ജി നിർവ്വഹിച്ചു.പിടിഎ പ്രസിഡണ്ട് സുമേഷ് എം എസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എംപിടിഎ പ്രസിഡണ്ട് അശ്വതി ബാബു ,ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ,അഖില പി , മഞ്ജുഷ തോമസ് , പ്രജിത പി ഡി , ഗ്രീഷ്മ കെ.എസ് ,സുരേഷ് , ബാബു എന്നിവർ സംസാരിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ