തിരികെ പോകാൻ കഴിയാത്ത പ്രവാസികൾക്ക് 50 കോടി രൂപ വിതരണം ചെയ്തു.

ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായം ഒരു ലക്ഷം പേർക്കായി 50 കോടി രൂപ വിതരണം ചെയ്തു. ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാൻ കഴിയാതെ വരികയും ചെയ്തവർക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് വീണ്ടും അപേക്ഷിക്കാൻ www.norkaroots.org എന്ന വെബ്‌സൈറ്റിൽ കയറി covid support എന്ന ലിങ്കിൽ ക്ലിക് ചെയ്തു തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി അനുബന്ധ രേഖകൾ ഒക്ടോബർ 23-നകം സമർപ്പിക്കാം. എൻ. ആർ. ഐ അക്കൗണ്ട് സമർപ്പിച്ചവർക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോർക്കാ- റൂട്ട്‌സിൽ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. മതിയായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കിയുളളവർക്ക് സഹായധനം അനുവദിക്കുമെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. ധനസഹായം ലഭിച്ചിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-8452, കൊല്ലം-8884, പത്തനംതിട്ട-2213, കോട്ടയം-2460, പാലക്കാട്-6647, തൃശൂർ-10830, ഇടുക്കി-523, കോഴിക്കോട്-14211, വയനാട്-1281, മലപ്പുറം-18512, ആലപ്പുഴ-5493, എറണാകുളം-2867, കണ്ണൂർ-11006, കാസർകോട്-6621, മൊത്തം-100000.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.