സ്വന്തം നാട്ടുകാരനെ വെട്ടിയൊതുക്കാൻ വീട്ടുമുറ്റങ്ങളിലേക്കൊരു രഹസ്യവുമായി ഇന്നോവ മുതലാളി!

ഇന്ത്യൻ വിപണിയിലെ ഉൽപ്പന്ന തന്ത്രവുമായി ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ, ജാപ്പനീസ് ബ്രാൻഡ് അർബൻ ക്രൂയിസർ ഹൈറൈഡറും ഇന്നോവ ഹൈക്രോസും ഉൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. സബ്-4 മീറ്റർ എസ്‌യുവി/ക്രോസ്ഓവർ വിഭാഗത്തിലേക്ക് കമ്പനി ഉടൻ ഒരു പുതിയ മോഡൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

A15 എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന വരാനിരിക്കുന്ന ടൊയോട്ട ക്രോസ്ഓവർ മാരുതി സുസുക്കി അടുത്തിടെ പുതുതായി അവതരിപ്പിച്ച ഫ്രോങ്ക്സിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് വിവരം. എന്നാല്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വിരുദ്ധമാണ് ഈ പുതിയ വിവരം. ആന്തരികമായി ടൊയോട്ട A15 എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി കൂപ്പെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് മാരുതി സുസുക്കി ആണെന്നും മാരുതിയുടെ പണിപ്പുരയില്‍ വൈടിബി എന്ന് കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന എസ്‌യുവി ആണ് ടൊയോട്ട എസ്‍യുവി കൂപ്പെയായി എത്തുക എന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

പുതിയ ടൊയോട്ട എ15 ക്രോസ്ഓവർ മറ്റൊരു ജാപ്പനീസ് വാഹന ബ്രാൻഡായ നിസാന്‍റെ ഇന്ത്യയിലെ ജനപ്രിയ മോഡല്‍ മാഗ്‌നൈറ്റിനെ നേരിടാനാണ് എത്തുന്നത്. ഒപ്പം റെനോ കിഗറിന് എതിരെയും മത്സരിക്കും. ഫ്രോങ്ക്സിൽ നിന്ന് വേറിട്ടുനിൽക്കാൻ ഇതിന് പുതിയ ഫ്രണ്ട് ആൻഡ് റിയർ ഡിസൈൻ ലഭിക്കും. പുതിയ അർബൻ ക്രൂയിസർ ഹൈറൈഡറുമായി പുതിയ മോഡൽ ഫ്രണ്ട് ഡിസൈൻ പങ്കിടുമെന്ന് പുറത്തുവന്ന ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന യാരിസ് ക്രോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്‍റെ പിന്നിലെ ഡിസൈൻ. യാരിസ് ക്രോസ് ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ടൊയോട്ട ക്രോസ്ഓവർ ഫ്രോങ്ക്സുമായി ക്യാബിൻ പങ്കിടും. എന്നിരുന്നാലും, വാഹനത്തിന്‍റെ ഇന്റീരിയർ വർണ്ണ സ്‍കീം ഒരു പുതിയ അനുഭവം നൽകുന്ന വിധത്തില്‍ പരിഷ്‍കരിക്കാൻ സാധ്യതയുണ്ട്. വയർലെസ് കണക്റ്റിവിറ്റിയുള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, HUD അല്ലെങ്കിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കണക്റ്റഡ് കാർ ടെക്, റിയർ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് എസി, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലിൽ ലഭിക്കും.

ഫ്രോങ്‌ക്‌സിന് സമാനമായി, വരാനിരിക്കുന്ന ടൊയോട്ട ക്രോസ്ഓവർ 1.0 ലിറ്റർ 3-സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോളും 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോളും ഉള്‍പ്പെടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ആയിരിക്കും വാഗ്‍ദാനം ചെയ്യുന്നത്. രണ്ട് പവർട്രെയിനുകൾക്കും സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. ആദ്യത്തേത് 100 ബിഎച്ച്പിയും 147.6 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നതാണെങ്കിൽ, ഡ്യുവൽജെറ്റ് യൂണിറ്റ് 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ട്രാൻസ്‍മിഷൻ ചോയിസുകളിൽ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ, 1.0L ഉള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 1.2L എഞ്ചിനുള്ള എഎംടി എന്നിവ ഉൾപ്പെടും.

എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ

ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതി എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ (ജൂലൈ 5) രാവിലെ 10 ന് മാനന്തവാടി

ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കളേ്രക്ടറ്റില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ

ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ രുവണ, പുലിക്കാട്, വെള്ളമുണ്ട എച്ച്.എസ്, ഏട്ടേ നാല് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂലൈ 5) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായിമുടങ്ങും.

ജീവനക്കാരുടെ സുവർണ്ണ കാലം വിദൂരമല്ല: സജീവ് ജോസഫ് എം.എൽ.എ

മാനന്തവാടി: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവർണ്ണ കാലം സിവിൽ സർവീസിൽ തിരിച്ചു വരുന്നതിൻ്റെ കാഹളം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ

ലൈബ്രേറിയന്‍ നിയമനം

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.