മാനന്തവാടി: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവർണ്ണ കാലം സിവിൽ സർവീസിൽ തിരിച്ചു വരുന്നതിൻ്റെ കാഹളം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു.
ഒമ്പതു വർഷത്തെ ദുരിതം അവസാനിക്കുന്നതിൻ്റെ കൃത്യമായ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സിവിൽ സർവീസ് മേഖല മാത്രമല്ല സാധാരണ ജനങ്ങളുടേയും ജീവിതം ദുസ്സഹമാക്കി തീർത്ത ഒരു സർക്കാരാണ് നിലവിലുള്ളത്. ആരോഗ്യ മേഖല ഉൾപ്പെടെ മികച്ച മാതൃകകളെല്ലാം തകർത്തെറിഞ്ഞിരിക്കുകയാണ്, ഇതിൻ്റെയെല്ലാം പഴി സർക്കാർ ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതു മൂലം സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാകാതെ പൊതുജനം ജീവനക്കാരെ ശത്രുക്കളെ പോലെയാണ് കാണുന്നത്. ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം യു.ഡി.എഫ് ഗവൺമെൻ്റ് അധികാരമേൽക്കുന്നതോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവർക്കും വിരമിച്ച ജീവനക്കാർക്കുമുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന യോഗവും എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബി.പ്രദീപ്കുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ്, ഡി.സി.സി സെക്രട്ടറി എം.ജി.ബിജു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എ.എം.നിഷാന്ത്, സി.കെ.ജിതേഷ്, സജി ജോൺ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, സിനീഷ് ജോസഫ്, ഇ.എസ്. ബെന്നി, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, പി. എച്ച് അഫ്റഫ്ഖാൻ, എൻ.വി. അഗസ്റ്റിൻ, എം നസീമ, ഇ.വി.ജയൻ, എം.എ.ബൈജു, ബിജു ജോസഫ്, കെ.വി.ബിന്ദുലേഖ, ശരത് ശശിധരൻ, എം.വി.സതീഷ്, ശിവൻ പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു