ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത 2 പേർ പിടിയിൽ.

സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തു. ഇൻഡ്യാ ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈൻ (42 ), തപോഷ് ദേബ്നാഥ് (40) എന്നിവരാണ് പിടിയിലായത്.

OTP ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൌണ്ടിൽ ബന്ധിപ്പിച്ചിരുന്ന സിം കാർഡിന്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബിഎസ്എൻഎൽ കസ്റ്റമർ സർവ്വീസ് സെൻറ്ററിൽ നിന്നും ഉടമയുടെ വ്യാജ ആധാർ കാർഡ് സമർപ്പിച്ച് കരസ്ഥമാക്കിയ പ്രതികൾ ഹാക്കിംഗ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് ട്രാൻസാക്ഷൻ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൌണ്ടിലേക്ക് മാറ്റി എടിഎം വഴി പിൻവലിച്ചത്.

കേസ്സ് രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തോളം തുടർച്ചയായി അന്വേഷണം നടത്തിയ സൈബർ പോലീസിന് 150 ഓളം സിം കാർഡുകളും 50 ഓളം ഫോണുകളം അനേകം ബാങ്ക് അക്കൌണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബർ സാമ്പത്തിക തട്ടിപ്പാണ് ഇതെന്ന് മനസ്സിലായി. എല്ലാ ബാങ്ക് അക്കൌണ്ടുകളും സിം കാർഡുകളും വ്യാജ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് നേടിയെടുത്തതാണ് എന്നും അത് നിർമ്മിക്കുന്ന തപോഷ് ദേബ് നാഥ് എന്ന ആളാണെന്നും സൂചന ലഭിച്ച പോലീസ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം വെസ്റ്റ് ബംഗാളിലെ ബറാസത്ത് എന്ന സ്ഥലത്തെത്തി ഒരാഴ്ച്ചയോളം അന്വേഷണം നടത്തിയാണ് ഇൻഡ്യാ ഗവൺമെൻറ്റിൻറ്റെ വിവിധ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്ന തപോഷ് എന്നയാളെ പിടികൂടിയത്. ഇയാളാണ് ആശുപത്രിയുടെ പേരിലുള്ള സിം കാർഡിൻറ്റെയും പണം മാറ്റിയ അക്കൌണ്ടിൻറ്റെയും തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ചത്. ഇയാളിൽ നിന്നും തിരിച്ചറിയൽ രേഖകൾ നിർമ്മിക്കാനുപയോഗിച്ച കംപ്യൂട്ടറുകളും പ്രിൻറ്ററും പിടിച്ചെടുത്തു. പ്രതിയിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഹൌറയിൽ നിന്നും ഈ കേസ്സിലെ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഷൊറൈബ് ഹുസൈനെ പിടികൂടിയത്. ഇയാളിൽ നിന്നും നൂറുക്കണക്കിന് വ്യാജ ആധാർ കാർഡുകൾ ,പാൻകാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ,വെസ്റ്റ് ബംഗാൾ ഗവൺമെൻറ്റിൻറ്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകൾ, എന്നിവ പിടിച്ചെടുത്തു.അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ ASI ജോയിസ് ജോൺ, SCPO അബ്ദുൽ സലാം കെ.എ, CPO മാരയ ജിസൺ ജോർജ്ജ്,റിജോ ഫെർണാണ്ടസ്, സൈബർ സെല്ലിലെ മുഹമ്മദ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു. വ്യാജ ബാങ്ക് അക്കൌണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുതിനാൽ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

ആശ്വാസം വേണ്ട, കുതിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ്

വായനയുടെ ചിറകിലേറി വിദ്യാർത്ഥികൾ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *