കാഞ്ഞങ്ങാട് ∙ വിദ്യാർഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിൽ ദേവൻ റോഡിന് സമീപത്തെ വീട്ടിൽ നിന്നു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന അധ്യാപികയ്ക്കെതിരെ ആണ് കേസെടുത്തത്. ഏഴാം ക്ലാസ് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്. 4 കുട്ടികളാണ് പരാതി നൽകിയത്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്. കഴിഞ്ഞ 2 മാസത്തിനിടെ ആണ് സംഭവം. സ്കൂൾ അധ്യാപകർ സംഭവം അറിഞ്ഞതോടെ ആണ് പൊലീസിൽ പരാതിയെത്തിയത്.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ