മോദി പോലും ഷെയര്‍ ചെയ്ത ‘നാട്ടു നാട്ടു’ ഡാന്‍സ് വീഡിയോ; ഇതിന്‍റെ പ്രത്യേകത ഇതാണ്.!

ദില്ലി: ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ഈ ഗാനം ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഈ ഗാനം ഇപ്പോള്‍ പരിചിതമാണ്. ഇപ്പോള്‍ ഇതാ ഈ ഗാനത്തിന്‍റെ ഒരു വൈറല്‍ പതിപ്പ് കൂടി വന്നിരിക്കുന്നു.

ഇന്ത്യയിലെ കൊറിയൻ എംബസിയിലെ ജീവനക്കാരാണ് ഈ തെലുങ്ക് പാട്ടിന് നൃത്തം ചെയ്ത് വൈറലായത്. കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്കിനൊപ്പം എംബസിയിൽ ജോലി ചെയ്യുന്ന കൊറിയന്‍ ജീവനക്കാരും ഇന്ത്യന്‍ ജീവനക്കാരും എല്ലാം ചുവടുവയ്ക്കുന്നുണ്ട് ഈ വീഡിയോയില്‍.

വീഡിയോയുടെ തുടക്കത്തിൽ കുർത്ത ധരിച്ച രണ്ട് വനിതാ കൊറിയൻ ജീവനക്കാര്‍ ആദ്യത്തെ സ്റ്റെപ്പ് ചെയ്യുന്നു. പിന്നീട് വീഡിയോ എംബസിയുടെ പുൽത്തകിടിയിലേക്ക് മാറുന്നു അവിടെ അംബാസഡറോടൊപ്പം രണ്ട് ജീവനക്കാര്‍ സംഗീതസംവിധായകൻ എംഎം കീരവാണി ഈണം നല്‍കിയ ഗാനത്തിന് നൃത്തം ചെയ്യുന്നത് കാണാം.

പിന്നീട് എംബസി ജീവനക്കാരായ രണ്ടുപേര്‍ ഗാനത്തില്‍ നായകന്മാരായ രാം ചരണിന്‍റെയും ജൂനിയർ എൻ‌ടി‌ആറിന്‍റെയും സമാനമായ വസ്ത്രം ധരിച്ച് ഡാന്‍സ് കളിക്കുന്നത് കാണാം. വീഡിയോയുടെ അവസാനത്തില്‍ എല്ലാ ജീവനക്കാരും ഒന്നിച്ച് എംബസിയുടെ പുല്‍തകിടിയില്‍ നൃത്തം ചെയ്യുന്നു. എംബസിയുടെ തന്നെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വീഡിയോയെ അഭിനന്ദിച്ച് രംഗത്ത് എത്തി. ലൈവായാ, മനസ് കവരുന്ന കൂട്ടായ പരിശ്രമം എന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചത്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.