ലഹരി വർജ്ജന പരിപാടി, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചെന്നലോട്: വിമുക്തി ലഹരി വർജ്ജന ക്യാമ്പയിന്റെ ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് പാർട്ടിയും തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വികസന സമിതിയും വയനാട് ജില്ലാ മൊബൈൽ ഹോമിയോ സ്പെഷ്യലിറ്റി ക്ലിനിക്കിൻ്റെ സഹകരണത്തോടെ ചെന്നലോട് സഹൃദയ കർഷക വായനശാലയിൽ വെച്ച് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനുപമ, സിവിൽ എക്സൈസ് ഓഫീസർ എം വി പ്രജീഷ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.

കെ ഡൻസിൽ, പി അർജുൻ, എം ദേവസ്യ, ഇ എം സെബാസ്റ്റ്യൻ, എ കെ മുബഷിർ, എൻ സി ജോർജ്ജ്, സാഹിറ അഷ്റഫ്, ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി, എസ്.ടി വിഭാഗത്തിന് ബി.എ ഇക്കണോമിക്‌സിലും എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗകാര്‍ക്ക് എം.എ ഇക്കണോമിക്‌സ് കോഴ്‌സിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി/ പിജി പ്രവേശനത്തിന് രജിസ്റ്റര്‍

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്ക് 50,000 മുതല്‍ മൂന്ന്

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12,

മഹിളാ സശാക്തീകരണ്‍ യോജന; വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതി മുഖേന വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത

ക്രഷ് ഹെല്‍പ്പര്‍ നിയമനം

ശിശു വികസന വകുപ്പിന് കീഴിലെ വൈത്തിരി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വൈത്തിരി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.