വൈത്തിരി തളിപ്പുഴയിൽ കാറും ഇന്നോവയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. കാട്ടിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കാണ് പരിക്കേറ്റത്. കോഴിക്കോടേക്ക് പോകുകയായിരുന്ന കാറിലുണ്ടായിരുന്നവരാണ് പരിക്കേറ്റവർ .ഇവരെ വൈത്തിരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് റഫർ ചെയ്തു.

സ്വർണം സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 1200 രൂപ
സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്.