വിവാഹദിവസം പന്തലിലെത്താൻ മറന്ന് വരൻ; ഒടുവിൽ എത്തിയപ്പോൾ

പട്ന: വിവാഹ ദിവസം പന്തലിലെത്താൻ മറന്ന് വരൻ. ബിഹാറിലെ ഭഗൽപൂരിലെ സുൽത്താൻ ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ വരൻ വിവാഹവേദിയിൽ എത്തിയില്ല.

വധുവും ബന്ധുക്കളും വരനെ കുറേ നേരം കാത്തിരുന്നെങ്കിലും കാണാതായതോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് ചൊവ്വാഴ്ചയാണ് വരൻ വധുവി​ന്റെ വീട്ടിലെത്തിയത്. എന്നാൽ, വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറി. ഉത്തരവാദിത്തമില്ലാത്തൊരാളെ വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് പെൺകുട്ടി പറഞ്ഞു.

അതേസമയം, വിവാഹത്തിനായി ചെലവായ തുക തിരി​കെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ വന്നതോടെ വരന്റെ ബന്ധുക്കളെ വധുവിന്റെ കുടുംബം തടവിലാക്കുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തത്.

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതൽ വാഹനങ്ങൾ വാഹനങ്ങൾ കയറ്റിവിടും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും

ആംബുലൻസിന് വനിത പൊലീസ് വഴിയൊരുക്കിയ വീഡിയോ; മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ട്വിസ്റ്റ്, ആംബുലൻസിൽ രോഗി ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തല്‍

തൃശ്ശൂര്‍: തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിത പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ട്വിസ്റ്റ്. ആംബുലൻസിൽ രോഗി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. രോഗി

രാത്രിയില്‍ വൈകി ഭക്ഷണം കഴിക്കുന്നവരാണോ ? എങ്കില്‍ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത

ജോലി സമ്മര്‍ദ്ദം കൊണ്ടോ മറ്റ് തിരക്കുകള്‍ കൊണ്ടോ പലപ്പോഴും നമ്മള്‍ ഭക്ഷണം കഴിക്കാന്‍ വൈകാറുണ്ടല്ലേ. രാത്രിയില്‍ അത്തരത്തില്‍ വൈകി ഭക്ഷണം കഴിക്കുന്നവരോ അല്ലെങ്കില്‍ നൈറ്റ് ക്രേവിംഗസ് ഉള്ളയാളോ ആണ് നിങ്ങളെങ്കില്‍ പിന്നാലെ ഗുരുതര ആരോഗ്യ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.