കണിയാമ്പറ്റ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് കമല രാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിനു ജേക്കബ് ബജറ്റ് അവതരിപ്പിച്ചു.
നവകേരളത്തിന്
നവകേരളത്തിന് ജനകീയാസൂത്രണം എന്ന തത്വത്തിൽ ഊന്നിയുള്ള സർക്കാർ തീരുമാനം അനുസരിച്ച് പ്രവർത്തിച്ചു വരുന്ന ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകൾക്കും, കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യകൃഷി വികസനത്തിനും മുൻതൂക്കം നൽകി അവയുമായി സംയോ ജിപ്പിച്ചുകൊണ്ടുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങളാണ് കണിയാമ്പറ്റ പഞ്ചായത്ത് 2023 – 24 ലേക്ക് വിഭാവനം ചെയ്തിട്ടുള്ളത്.
മഹാത്മാഗാന്ധി പറഞ്ഞത് പോലെ “The future depends on what we do in the prescrit” കാലിക ചുറ്റുപാടിൽ സാമ്പത്തികവും പ്രായോഗികവുമായ പരിമിതികളുടെ നടുവിൽ നിന്നാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. പരിമിതമായ വിഭവങ്ങളെ മാർഗ്ഗ രേഖകളിലെ നിർദ്ദേശങ്ങളുടെ അതിർ വരമ്പുകൾ ലംഘിക്കാതെ ജനക്ഷേമ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് മൂലധനങ്ങളുടെ വിനിയോഗം തീരുമാനിച്ചിട്ടു ള്ളത്. കാർഷിക ക്ഷീര മേഖലയിൽ പുത്തൻ ഉണർത്തുപാട്ടായും വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ സമഗ്ര വികസനം ഉറപ്പ് നൽകിയും നമ്മുടെ ഏറ്റവും വലിയ മൂലധനവും സാമ്പത്തിക ഘടനയുടെ നട്ടെല്ലുമായ ബാല്യ മുഖ്യധാരയിൽ ചേർത്ത് കൗമാര യുവത്വങ്ങളെ സമൂഹത്തിന്റെ നിർത്തുക എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും മൂലധനവും ഈ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ബഡ്ജറ്റിൽ മുന്നിരിപ്പായി 3835021/- രൂപയും വരവുകളിൽ 447571000 രൂപയും ഉൾപ്പടെ ആകെ 451406021/- രൂപയും 447789700/- രൂപയും കിഴിച്ച് 3616321/- രൂപ നീക്കിയിരിപ്പുണ്ട്.