സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ പെയ്തിരുന്നു. 19ന് വൈകിട്ട് നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മഴയും കാറ്റുമുണ്ടായി.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






