പിണങ്ങോട് മൂരിക്കാപ്പ് – കൊടുംകയം – തെക്കുംതറ റോഡിനു സമീപം കടപുഴകിയ വൻ മരം അപകട ഭീഷണി ഉയർത്തുന്നു. മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ. മരം വേരോടെ പിഴുത് മറിഞ്ഞതിനെ തുടർന്ന് റോഡിൽ വൻ കുഴി രൂപപ്പെട്ടതാണ് യാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ പ്രയാസവുമാണ്.ശക്തമായ മഴയിലും കാറ്റിലും മറിഞ്ഞു വീണ മരം ആഴ്ചകളോളമായിട്ടും മുറിച്ചു മാറ്റാൻ നടപടിയില്ലാത്തതിനാൽ പ്രതിഷേധം ശക്തമാവുകയാണ്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്