പിണങ്ങോട്: ഏപ്രിൽ 25മുതൽ 30വരെ ഡിവൈഎഫ്ഐ വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത് മാർച്ചിന്റെ പ്രചാരണാർത്ഥം ഡി വൈ എഫ് ഐ വെങ്ങപ്പള്ളി മേഖലാ കമ്മിറ്റിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് ഏപ്രിൽ 9 ഞായറാഴ്ച പിണങ്ങോട് വെച്ച് നടത്തുന്നു. വിദ്ധഗ്ധരായ ഡോക്ടർമാരുടെ സേവനവും ആവശ്യമായ രോഗികൾക്കു സൗജന്യമായി മരുന്നും ലഭിക്കുന്നതുമാണ്.കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി ബന്ധപെടുക.9961569209,9746815697,9847456918

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ