ചെന്നലോട്: വനിതകൾക്ക് സ്വയം പര്യാപ്തത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ‘ഷീ ഡ്രൈവ്’ എന്ന പേരിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് തുടക്കമായി. സൗത്ത് വയനാട് ഡി എഫ് ഓ ഷജ്നാ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
വളയം പിടിക്കാൻ വളയിട്ട കൈകൾ എന്ന തലക്കെട്ടിൽ വാർഡ് വികസന സമിതി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ മെട്രോ ഡ്രൈവിംഗ് സ്കൂളിൻറെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ എം സെബാസ്റ്റ്യൻ, ടി വി വിജയൻ, സി ദിലീപ് കുമാർ, ഷീന ഗോപാലൻ, തരിയോട് കൃഷി ഓഫീസർ എം ജയരാജൻ, പി വി പ്രദീപ്, പ്രക്സി തോമസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് സ്വാഗതവും സാഹിറ അഷ്റഫ് നന്ദിയും പറഞ്ഞു…