കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ വാക്സിന് ഉള്‍പ്പെടെ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവുന്ന ശാസ്ത്ര ലോകം ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരെയും ദുര്‍ബല വിഭാഗങ്ങളെയുമെന്ന് ലോകാരോഗ്യ സംഘടന. രോഗ ബാധിതരാവാനും ഗുരതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളവരെയുമായിരിക്കും വാക്സിനേഷന് ആദ്യം പരിഗണിക്കപ്പെടുക. കോവിഡ് വാക്സിന് ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നും ഡബ്ല്യു.എച്ച്.ഒ. മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന് വ്യക്തമാക്കുന്നു.
ലോകമെമ്പാടും ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്സിന് ലഭിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാക്സിന് നിലവില്‍ വരുന്ന സ്ഥിതിയുണ്ടായാല്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍നിന്നുമാകും ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. ഇത്തരം പരിഗണന നല്കുമ്പോള് തന്നെ കൂടുതല്‍ അപകടസാധ്യതയുള്ളവരെ നിര്‍ണയിക്കേണ്ടതായുണ്ട്. അവര്‍ക്കുശേഷം പ്രായം ചെന്നവര്‍ക്കാകും വാക്സിന് നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഘട്ടം ഘട്ടമായി മാത്രമേ കോവിഡ് വാക്സിന് പ്രചാരത്തില്‍ വരുകയുള്ളു എന്ന സൂചന നല്കുന്ന സൗമ്യാ സ്വാമിനാഥന് ആര്‍ജിത പ്രതിരോധ ശേഷിയെ കുറിച്ചുള്ള ചര്‍ച്ചകളെയും വിമര്‍ശിക്കുന്നുണ്ട്. വാക്സിനെക്കുറിച്ച് തന്നെയാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്സിന് നല്കാന് കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫലപ്രദമായ വാക്സിന് കണ്ടെത്തിയാന്‍ അതിന്റെ വിതരണത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും അവര്‍ മറുപടി പറയുന്നുണ്ട്. 2021 ഓടെ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിന് എങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് ”പരിമിതമായ അളവില്‍’ മാത്രമായിരിക്കും ലഭ്യമാവുക. അതിനാല്‍ ദുര്‍ബലരായ ആളുകള്‍ക്ക് തന്നെയായിരിക്കും മുന്‍ഗണന. ”ജനുവരി ഒന്നാം തിയതി അല്ലെങ്കില്‍ ഏപ്രില്‍ ഒന്നാം തിയതി വാക്സിന് എടുക്കാന്‍ പോകാനാവും, ഇതോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകും എന്നാണ്, അത്തരകത്തില്‍ ഒരു സാധ്യയില്ലെന്നും സൗമ്യ സ്വാമിനാഥന് പറഞ്ഞു.