എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചർച്ച . ഇവരുടെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിലൂടെ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തത്.വെഡ്ഡിങ്ങ് സ്റ്റോറീസ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട ഇവരുടെ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ഇവര്ക്കെതിരെയുള സൈബര്‍ ആക്രമണം ഇപ്പോൾ നടക്കുന്നത്.
സംഭവം വിവാദമായതോടെ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദമ്പതികള്‍.
‘അത് വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് ആണ് എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. ഞങ്ങളുടെ സുഹൃത്ത് തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വാഗമണ്ണിലാണ് ഷൂട്ട് ചെയ്തത് ഷോര്‍ട്സും ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് ഭാര്യ ധരിച്ചിരുന്നത്.
അതിനു മുകളിലാണ് പുതപ്പ് പുതച്ചത്. ഞാനും ധരിച്ചിരുന്ന വസ്ത്രത്തിനു മുകളിലാണ് ഇപ്പോള്‍ ചിത്രങ്ങളില്‍ കാണുന്ന വെള്ള പുതപ്പ് പുതച്ചത് ” – ഋഷി പറയുന്നു.
‘ഇത് ഞങ്ങളുടെ ഇഷ്ടമാണ്, ഞങ്ങളുടെ സ്വകാര്യതയാണ്. മോഷണമോ കൊലപാതകമോ ഒന്നും അല്ലല്ലോ ചെയ്തത്. ഒരു ഫോട്ടോഷൂട്ടല്ലേ?.താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണില്‍ ചെയ്യുന്നതാണ് .എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു .അങ്ങനെയാണ് ഈ ആശയത്തിലേക്കെത്തിയത്.”
വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല എന്നും
ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ ആദ്യം പോസ്റ്റ് ചെയ്തത്. അവിടെ ലഭിച്ച 95 ശതമാനവും പൊസിറ്റീവ് കമന്റുകളായിരുന്നു എന്നും ദമ്പതികൾ പറയുന്നു. പക്ഷെ, ഫെയ്സ്ബുക്കില്‍ ഇവരുടെ ചിത്രങ്ങള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
‘ ആരെയും വേദനിപ്പിക്കാതെ തന്നെ ആദ്യമൊക്കെ ചില കമന്റുകള്‍ക്ക് മറുപടി നല്‍കിയിരുന്നു എങ്കിലും പിന്നെയാണ് അതിന്റെ ആവശ്യമില്ലെന്ന് മനസിലായത്. ഇത്തരം മനോഭാവം ഉള്ളവര്‍ അത് തുടരും. ഞങ്ങളെ ഈ കമന്റുകള്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നും ചിത്രങ്ങള്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും ഒന്നും തോന്നിയില്ല , അവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകുമായിരുന്നു എന്നും ഇവർ പറയുന്നു. പക്ഷേ ഇതുപോലുള്ള കമന്റുകളെത്തിയപ്പോള്‍ അവര്‍ക്ക് അല്പം വേദനയുണ്ടായതായും
ഋഷി പറഞ്ഞു.