ബ്ലൂ ടിക്കിന് ഇനി പണമടക്കണം; പോപ്പ് ഫ്രാൻസിസ് ബിൽ ഗേറ്റ്സ് അടക്കമുള്ള നേതാക്കളുടെ വരെ വെരിഫിക്കേഷൻ ബാഡ്ജ് നീക്കി ട്വിറ്റർ.

കാലിഫോര്‍ണിയ: ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്കും ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായിട്ടുണ്ട്.

പണം നൽകിയവർക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്ക് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ നഷ്ടമായിട്ടുണ്ട്.

പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷൻ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഐഎസ്ആർഒയ്ക്കും ഇപ്പോൾ ട്വിറ്ററിൽ ഇപ്പോൾ വെരിഫിക്കേഷൻ ഇല്ല.

ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പ്രതിമാസം 900 രൂപ നൽകണം. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും.

വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും ഇപ്പോൾ കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, എന്നിവിടങ്ങളിൽ ലഭ്യമാണ്.

ട്വീറ്റുകൾ പഴയപടിയാക്കുക, ട്വീറ്റുകൾ എഡിറ്റ് ചെയ്യുക, ചില ഫീച്ചറുകളിലേക്കുള്ള നേരത്തെയുള്ള ആക്‌സസ്, ദൈർഘ്യമേറിയതും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള കഴിവ്, ചാറ്റുകളിലെ മുൻഗണനാക്രമത്തിലുള്ള റാങ്കിംഗുകൾ തുടങ്ങി നിരവധി സേവനങ്ങൾ വരിക്കാർക്ക് ലഭിക്കും.

ഒരിക്കൽ ഒരു ഉപയോക്താവ് ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തുകഴിഞ്ഞാൽ, പ്രൊഫൈൽ ഫോട്ടോയിലോ ഡിസ്‌പ്ലേ ചെയ്യുന്ന ഉപയോക്താവിന്റെ പേരിലോ ഉപയോക്തൃനാമത്തിലോ മാറ്റം വരുത്തിയാൽ അക്കൗണ്ട് സാധൂകരിക്കുന്നതുവരെ നീല ചെക്ക്‌മാർക്ക് നഷ്‌ടപ്പെടുമെന്നും ട്വിറ്റർ വിശദമാക്കിയിരുന്നു. മാത്രമല്ല, ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാനും ഉപയോക്താക്കളെ അനുവദിക്കും

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.