മാനന്തവാടി: കാടൻകൊല്ലി സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കുരിശും തൊട്ടി കൂദാശ നടത്തി. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് കാർമികത്വം വഹിച്ചു. വികാരി ഫാ. വർഗീസ് താഴത്തേകുടി കൊടിയേറ്റി. ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദോ മനയത്ത്, ഫാ. ഷിജിൻ കടമ്പക്കാട്ട്, ഫാ. ലിജൊ തമ്പി എന്നിവർ സഹ കാർമികത്വം വഹിച്ചു. കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും നടന്നു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ