വെള്ളമുണ്ട:നവതിയുടെ പ്രഭയിൽ നിൽക്കുന്ന വെള്ളമുണ്ട എ.യു.പി.
സ്കൂളിന്റെ സ്പെഷ്യൽ സപ്ലിമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
പ്രകാശനം ചെയ്തു.
ഹെഡ് മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.
സ്റ്റെല്ല എം, ഷെൽബി ആന്റണി, അഞ്ജലി. കെ തുടങ്ങിയവർ സംബന്ധിച്ചു.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത
കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച







