കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഐക്ക ട്രേഡ് എക്സ്പോ തുടങ്ങി.

കൽപ്പറ്റ: നിർമ്മാണമേഖലയിൽ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്ത ഐക്ക ട്രേഡ് എക്സ്പോ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ തുടങ്ങി. വയനാട്ടിലെ നിർമ്മാണങ്ങൾ പരിസ്ഥിതി സൗഹൃദമാകേണ്ട സമയം അതിക്രമിച്ചുവെന്ന് ടി. സിദ്ദീഖ് എം.എൽ.എ. ടൂറിസത്തെ കുടി പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം നിർമ്മാണമേഖലയെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കൽപ്പറ്റ നഗര സഭാ ചെയർമാൻ കെയം തൊടി മുജീബ് ഫ്ളവർ ഷോ യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐക്ക വയനാട് ജില്ലാ പ്രസിഡണ്ട് മുനീർ ആച്ചിക്കുളം അധ്യക്ഷത വഹിച്ചു.

ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ
, ഐക്കയുടെ നേതൃത്വത്തിൽ
ഏപ്രിൽ 26 മുതൽ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിലാണ് നടക്കുന്നത്.
ഏപ്രിൽ 30 വരെയാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ നടക്കുന്നത്.
മറ്റ് പരിപാടികളായ ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ്മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവ 26- മുതൽ മെയ് ഏഴ് വരെയും നടക്കും.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് വയനാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രദർശനം നടത്തുന്നത്.

2018. ൽ സ്ഥാപിതമായ
ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷന് കീഴിൽ വയനാട്ടിലെ നിർമ്മാണ മേഖലയിലെ 26 സ്ഥാപനങ്ങളാണുള്ളത്. പുതിയ ഡിസൈനുകളും നൂതന ആശയങ്ങളും ആധുനിക ഉൽപ്പന്നങ്ങളും ഉയർന്ന ഗുണനിലവാരമുള്ള നിർമ്മാണ സാമഗ്രികളും സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് എക്സ്പോ നടത്തുന്നത്. ഒപ്പം അവധിക്കാല ആഘോഷത്തിനുള്ള പുതിയ സ്ഥലങ്ങളും J അവസരങ്ങളും പരിചയപ്പെടുത്തുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്.

ആർക്കിടെക്ചർ, കൺസ്ട്രക്ഷൻ, ഡിസൈൻ ആൻ്റ് ഡെക്കറേഷൻ, ബിൽഡിംഗ് മെറ്റീരിയൽസ്, ഫ്ളോറിംഗ് മെറ്റീരിയൽസ്, ഇൻറീരിയർ ആൻ്റ് എക്സ്റ്റീരിയർ മെറ്റീരിയൽസ്, ലാൻഡ്സ്കേപ്പ് മെറ്റീരിയലുകൾ, ഫർണ്ണിച്ചർ തുടങ്ങിയവയും ഫുഡ് കോർട്ട് ,കുട്ടികൾക്കുള്ള കളിസ്ഥലം, അമ്യൂസ് മെൻ്റ് പാർക്ക്, ഫ്ളവർ ഷോ എന്നിവയും വിദ്യാഭ്യാസ മേഖലക്ക് മാത്രമായി എജു എക്സ്പോയും ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്റ്റാളുകൾ ഉണ്ട്. ദിവസേന കലാപരിപാടികളും ഉണ്ടാകും.

ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിൻ്റെയും സമ്മേളനമായിരിക്കും ട്രേഡ് എക്സ്പോ

എല്ലാ ദിവസവും രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് പ്രവേശനം.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.