അബ്ദുൽ അസീസ് വാഹനാപകടത്തിൽ മരിച്ചത് തന്നെ കണ്ടു മടങ്ങിയ ശേഷം-ശിഹാബ് ചോറ്റൂർ

റിയാദ്- തന്റെ കൂടെ നടന്നുകൊണ്ടിരിക്കെ ഒരാൾ വാഹനമിടിച്ച് മരിച്ചുവെന്ന വാർത്തയെ പറ്റി വിശദീകരണവുമായി ശിഹാബ് ചോറ്റൂർ. മരിച്ച അബ്ദുൽ അസീസ് എന്നയാൾ തന്നെ കാണാൻ വന്നിരുന്നുവെന്നും അതിന് ശേഷം തിരിച്ചുപോയ ശേഷമാണ് വാഹനമിടിച്ച് മരിച്ചതെന്നും ശിഹാബ് ചോറ്റൂർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. മദീനക്ക് 350 കിലോമീറ്റർ അകലെ അൽ ഖബറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തന്നെ കണ്ടശേഷമാണ് അദ്ദേഹം തിരിച്ചുപോയത്. ഇതിനു ശേഷമാണ് അപകടമുണ്ടായത്. അതിന് ശേഷം പോലീസ് തന്നെ വന്നുകണ്ടിരുന്നു. രാത്രി നടത്തം പരമാവധി ഉപേക്ഷിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചുവെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു. തന്‍റെ കൂടെ നടന്നയാള്‍ക്കല്ല അപകടമുണ്ടായതെന്നും ശിഹാബ് വ്യക്തമാക്കി.

മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസാ(47)ണ് വാഹനാപകടത്തിൽ മരിച്ചത്. ശിഹാബിനെ കണ്ട ശേഷം അബ്ദുൽ അസീസ് നാട്ടിലുള്ള ബന്ധുക്കളുമായി ടെലിഫോണിൽ വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതിന് ശേഷം തിരിച്ചുപോയി റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. റിയാദ് അൽ ഖബറയിലാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്. മരിച്ച അസീസിന്റെ ഭാര്യ: ഹഫ്‌സത്ത്. മക്കൾ: താജുദ്ദീൻ, മാജിദ്, ശംസിയ.നടപടിക്രമങ്ങൾക്ക് അൽ റാസ് കെ.എം.സി.സി നേതൃത്വം നൽകുന്നുണ്ട്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.