കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പര്‍ ലഭിച്ച ശേഷം നിര്‍മ്മിതിയിലോ ഉപയോഗക്രമത്തിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ മെയ് 15 ന് മുന്‍പ് കെട്ടിട ഉടമകള്‍ ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ അറിയിക്കണം. അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു. 04936 286644

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്