വയനാടിന്റെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തിര ഇടപെടലുണ്ടാകണം: എസ്.വൈ.എസ്.

കൽപ്പറ്റ: വയനാട്ടുകാർ തെരുവിൽ തടവുകാരാകുന്ന അവസ്ഥക്ക് അറുതി വരുത്തണമെന്നും യാത്രാദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആവശ്യപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പരിമിതികളുടെ കഥ മാത്രമാണ് വയനാടിന് പറയാനുള്ളത്. അടിയന്തിര ഘട്ടങ്ങളിൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായി വന്നാൽ മറ്റു ജില്ലകളെ ആശ്രയിക്കുകയല്ലാതെ വഴിയില്ല. ഹയർ സെക്കണ്ടറി മേഖലയിൽ ആവശ്യമായ അവസരങ്ങളില്ലെന്ന വിലാപം എല്ലാ അധ്യയന വർഷത്തിലും ഉയർന്നു കേൾക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസ്ഥ അതിലേറെ ദയനീയമാണ്. ഇതിനെല്ലാം പരിഹാരം അയൽനാടുകളിലേക്ക് വണ്ടി കയറുക എന്നത് മാത്രമാണ്. എന്നാൽ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരേക്കുമിറങ്ങുന്ന പാതകളിൽ തിരക്കൊഴിഞ്ഞ നേരമില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെടുന്ന, അടിയന്തര സർജറിയും മറ്റും ആവശ്യമുള്ള രോഗികൾ പോലും താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ബന്ദികളാക്കപ്പെടുന്നു. വിശേഷ ദിവസങ്ങളും ആഘോഷങ്ങളും പലപ്പോഴും വാഹനത്തിൽ തുടങ്ങി വാഹനത്തിൽ അവസാനിക്കുന്നു. ഈ ദുരിതത്തിന് പരിഹാരമുണ്ടാകണം.
നിലമ്പൂർ നഞ്ചൻകോട്, തലശ്ശേരി മൈസൂർ റെയിൽവെ പദ്ധതികൾ വയനാടിന് ശാപമോക്ഷം നൽകുമെന്നുറപ്പാണ്. എന്നാൽ പേപ്പറുകളിൽ നിന്ന് പുറത്തുകടക്കാൻ ഇപ്പോഴും അതിന് സാധിച്ചിട്ടില്ല. തിരുവമ്പാടിയിൽ നിന്ന് മേപ്പാടിയിലേക്ക് നിർമ്മിക്കുന്ന തുരങ്കപ്പാതയും പ്രതീക്ഷ നൽകുന്നതാണ്. പക്ഷെ അതിന് ഒച്ചിന്റെ വേഗത പോലുമില്ല. അതിനാൽ വയനാടിന്റെ ദുരിതം ഉൾകൊണ്ട് പ്രഖ്യാപിത പദ്ധതികൾ വേഗത്തിലാക്കാനും പുതിയ സാധ്യതകളന്വേഷിക്കാനും ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവജനങ്ങളുടെ നാട്ടുവർത്തമാനം എന്ന പ്രമേയത്തിൽ എസ്.വൈ.എസ്. സംസ്ഥാന സാരഥികൾ നടത്തുന്ന സോൺ പര്യടനം ഗ്രാമസഞ്ചാരത്തിന് മേപ്പാടി പബ്ലിക് ലൈബ്രറി ഹാളിൽ നൽകിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. കെ. ശക്കീർ അരിമ്പ്ര വിഷയാവതരണം നടത്തി.
ജില്ലയിൽ്ഗ്രീൻസ് ഓഡിറ്റോറിയം എരുമത്തരുവ്, തരുവണ മദ്‌റസാ ഹാൾ, ദാറുൽ ഫലാഹ് കോൺഫ്രൻസ് ഹാൾ കൽപറ്റ, വ്യാപാര ഭവൻ സുൽത്താൻ ബത്തേരി എന്നീ കേന്ദ്രങ്ങളിലും ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി. സയ്യിദ് ത്വാഹാ സഖാഫി, ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ, എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ബശീർ പറവന്നൂർ, ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി, സ്വിദ്ദീഖ് സഖാഫി നേമം, ഉമർ ഓങ്ങല്ലൂർ മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ച്
വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തി.
നീലഗിരി ജില്ലയിലും ഗ്രാമസഞ്ചാരം പൂർത്തീകരിച്ചു. ദേവർശോല, ഗൂഡല്ലൂർ, പന്തല്ലൂർ എന്നീ കേന്ദ്രങ്ങളിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റശീദ് നരിക്കോട്, നൗശാദ് സി.എം, നാസർ പാണ്ടിക്കാട് എന്നിവർ വിഷയാവതരണം നടത്തി.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുജനാഭിപ്രായം ആരായുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമസഞ്ചാരം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ സഞ്ചാരം നാളെ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.

ആശ്വാസം നീളില്ല, ഓഗസ്റ്റ് 25 ന് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ വീണ്ടും മഴ ശക്തമാകും

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴക്ക് ശേഷം മാനം തെളിഞ്ഞെങ്കിലും ആശ്വാസം അധികം നീളില്ലെന്ന് സൂചന. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ

ആഘോഷം തുടങ്ങി മക്കളേ…; എഎഫ്എയുടെ പോസ്റ്റിൽ പൂരം തീർത്ത് മലയാളികൾ

കൊച്ചി: പ്രിയ ഫുട്ബോൾ പ്രേമികളേ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കാൽപ്പന്തുകളിയുടെ ‘മിശിഹാ’ നമ്മുടെ കേരളത്തിലേയ്ക്ക് എത്തുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഹാപ്പി. മെസി കേരളത്തിലെത്തുന്ന വിവരം പങ്കുവെച്ച് എഎഫ്എ

വിറ്റുവരവ് 19,700 കോടി; ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് 102,500 രൂപ

ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ 1,0,2500 രൂപയാണ് ബോണസായി ലഭിക്കുക. വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ നല്‍കാന്‍ തീരുമാനിച്ചത്. ബെവ്‌കോ

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ

*’ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *