ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ 1,0,2500 രൂപയാണ് ബോണസായി ലഭിക്കുക. വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ നല്‍കാന്‍ തീരുമാനിച്ചത്.
ബെവ്‌കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ബെവ്‌കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബെവ്‌കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കാന്‍ തീരുമാനമായത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്‌കോയിലെ വിറ്റുവരവ് 19,700 കോടിയായിരുന്നു. മുന്‍ വര്‍ഷത്തേത് 19,050 കോടിയും. ഇത്തവണ 650 കോടിയുടെ അധിക വില്‍പനയാണുണ്ടായത്. ഇതോടെയാണ് ബോണസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബോണസ് 95,000 രൂപയും അതിന് മുന്‍ വര്‍ഷത്തേത് 9,0000 രൂപയുമായിരുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ മൂവായിരത്തോളം പേര്‍ കുറവ്; സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാര്‍ത്ഥികള്‍, കൂടുതലും സ്ത്രീകള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകളാണ് കൂടുതല്‍. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218







